വെട്രിമാരൻ ചിത്രം അസുരൻ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം ഇതാണ്, തുറന്ന് പറഞ്ഞ് സായ് പല്ലവി
കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ഒ ടിടി ഫ്ലാറ്റ്ഫോമിലൂടെ മികച്ച കുറച്ച് ചിത്രങ്ങൾ റിലീസിനെത്തിയിരുന്നു . ഭാഷ വ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമ ആയിരുന്നു അന്തോളജി വിഭാഗത്തിൽ പുറത്തിറങ്ങിയ പാവ കഥൈകൾ. ചിത്രത്തിൽ നടി സായ് പല്ലവിയും ഊർ ഇരവ് എന്ന മനോഹരമായ കഥയുമായി എത്തിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയും പ്രകാശ് രാജുമാണ് പ്രധാന വേഷത്തിലെത്തിയത്. ദുരഭിമാനം പ്രമേയമാക്കിയാണ് ഊര്‍ ഇരവ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിത ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് മനസ് തുറന്ന് സായ് പല്ലവി. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വെട്രിമാരന്റെ തന്നെ ചിത്രമായ അസുരനിലെ കഥാപാത്രം വേണ്ടെന്ന് വയ്ക്കാനുളള കാരണവും നടി അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
'അസുരൻ എന്ന ചിത്രത്തിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ ഞാനത് വേണ്ടെന്നു വെക്കുകയായിരുന്നു. ഇതിനെ കുറിച്ച് സാര്‍ തന്നെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചു കൂടി മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, എന്നാൽ കുറച്ചു കൂടി നല്ലത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് . വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.
Recommended Video
പാവ കഥൈകൾ ചെയ്യുന്ന സമയം അദ്ദേഹം വീണ്ടും എന്റെ അടുത്തു വന്നു. നെറ്റ്ഫ്ലിക്സിന് വേണ്ടിയുള്ളതാണെന്നും മുപ്പത് മിനിറ്റായിരിക്കും ദൈർഘ്യമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ തിരക്കഥ വായിച്ചു. അപ്പോൾ ചെയ്യണമെന്ന് തോന്നി. അന്ന് തനിക്ക് കിട്ടിയത് വിശദമായ സ്ക്രിപ്റ്റ് അല്ലായിരുന്നു. ഞാനുണ്ടാകും അച്ഛനുണ്ടാകും. ഞാന്‍ നാട്ടിലേക്ക് തിരിച്ചെത്തും മരിക്കും. ഇത്രയൊക്കെയേ അറിയുമായിരുന്നുള്ളു. അതിന്റെ മറ്റു തലങ്ങളെക്കുറിച്ച് അപ്പോള്‍ അത്രയും വ്യക്തമല്ലായിരുന്നു. സെറ്റില്‍ വെച്ചാണ് എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന് മനസ്സിലായതെന്നും സായ് പല്ലവി അഭിമുഖത്തിൽ പറഞ്ഞു.
നടി അമല പോളിന്റെ ലേറ്റസ്റ്റ് ലുക്ക്


Click it and Unblock the Notifications