സായി പല്ലവി എഎല്‍ വിജയുമായി പ്രണയത്തില്‍? സംവിധായകന്റെ മറുപടി ഇങ്ങനെ! കാണൂ
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം മനസ് കീഴക്കിയ താരമാണ് സായി പല്ലവി. ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിക്കാനും നടിക്ക് സാധിച്ചിരുന്നു. പ്രേമത്തിനു ശേഷം തെലുങ്കിലും തമിഴിലും തിളങ്ങിയ സായി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ്.
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി ഇപ്പോള്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മാരി 2ഉം വിജയമായതോടെ നടിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. അതേസമയം സായി പല്ലവി തമിഴ് സംവിധായകനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്.

സായി പല്ലവി പ്രണയത്തിലോ
കഴിഞ്ഞ വര്‍ഷം സായി പല്ലവിയുടെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിയ. ഹൊറര്‍ ത്രില്ലറായി പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരുന്നത് എഎല്‍ വിജയ് ആയിരുന്നു. എന്നാല്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
ദിയയുടെ സംവിധായകനുമായി സായി പല്ലവി പ്രണയത്തിലാണെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

അമലാ പോളുമായിട്ടുളള വിവാഹം
സംവിധായകന്‍ എഎല്‍ വിജയുമായി നടി പ്രണയത്തിലാണെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. നടി അമലാ പോളുമായിട്ടായിരുന്നു സംവിധായകന്‍ എഎല്‍ വിജയുടെ ആദ്യത്തെ വിവാഹം. 2014ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ശേഷം രണ്ടു പേരും സിനിമാത്തിരക്കുകളിലേക്ക് പോയിരുന്നു.

എല്‍ വിജയുടെ രണ്ടാം വിവാഹം
ഇതിനു ശേഷം എല്‍ വിജയുടെ രണ്ടാം വിവാഹം ഉടനുണ്ടാവുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. ഇതിനിടെയാണ് സംവിധായകന്‍ സായി പല്ലവിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ കൂടുതലായി വന്നു

എഎല്‍ വിജയ് പറഞ്ഞത്
അതേസമയം റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളമായി പ്രചരിക്കുവാന്‍ തുടങ്ങിയതോടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് സംവിധായകന്‍ എഎല്‍ വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ല എന്നുമാണ് വിജയ് പറഞ്ഞിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സിനിമാത്തിരക്കുകളില്‍
ദേവി 2വാണ് എഎല്‍ വിജയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇതിനു ശേഷം ജിവി പ്രകാശ് നായനാവുന്ന ചിത്രവും ജയലളിത ബയോപിക്കും സംവിധായകന്‍ ഒരുക്കുന്നുണ്ട്. മലയാളത്തില്‍ അതിരന്‍ എന്ന ചിത്രമാണ് സായി പല്ലവിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതിരനു പുറമെ സൂര്യയ്‌ക്കൊപ്പമുളള എന്‍ജികെയും നടിയുടെ പുതിയ സിനിമയാണ്.


Click it and Unblock the Notifications











