»   » എംബിബിഎസ് പൂര്‍ത്തിയാകും മുമ്പെ സായി പല്ലവി ഡോക്ടറാകുന്നു; ആക്കുന്നത് മണിരത്‌നം

എംബിബിഎസ് പൂര്‍ത്തിയാകും മുമ്പെ സായി പല്ലവി ഡോക്ടറാകുന്നു; ആക്കുന്നത് മണിരത്‌നം

Written By:
Subscribe to Filmibeat Malayalam

ജോര്‍ജ്ജയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ് മലയാളികളുടെ പ്രിയപ്പെട്ട സായി പല്ലവി. കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടര്‍ പട്ടം നേടാന്‍ ഇനിയും ഒന്ന് രണ്ട് മാസം ബാക്കിയുണ്ട്. അതിന് മുമ്പേ സായി ഡോക്ടറാകുന്നു എന്നാണ് പുതിയ വാര്‍ത്ത. ആക്കിയതോ, സാക്ഷാല്‍ മണിരത്‌നം

കേട്ടിട്ട് ഞെട്ടണ്ട്, ഓകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഒരു ഡോക്ടറായിട്ടാണ് സായി പല്ലവി എത്തുന്നത്. നായകന്‍ കാര്‍ത്തി പൈലറ്റിന്റെ വേഷത്തിലും എത്തുന്നു.

 karthi-sai-pallavi-in-mani-ratnam-s-next

എന്‍ ആര്‍ ഐ കൂടെയായ കാര്‍ത്തിയുടെ കഥാപാത്രം ഇന്ത്യയില്‍ അവധിയ്ക്ക് വരുന്നതും തുടര്‍ന്ന് സായി പല്ലവിയുമായി പ്രണയത്തിലാവുന്നതുമാണ് കഥ. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

മണിരത്‌നത്തിന്റെ മാസ്റ്റര്‍ പീസായ അലൈപായുതെ എന്ന ചിത്രത്തിലും നായിക ഡോക്ടറായിരുന്നു. ശാലിനിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അലൈപായുതേ ഇന്ത്യന്‍ സിനിമയിലെ തന്നെ എവര്‍ഗ്രീ റൊമാന്റിക് ചിത്രങ്ങളിലൊന്നാണ്. അതിനൊപ്പമെത്തും ഇതെന്ന് പ്രതീക്ഷിയ്ക്കാം.

അതേ സമയം പ്രേമത്തിലൂടെ ശ്രദ്ധയായ സായി പല്ലവിയുടെ മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സമീര്‍ താഹിറിന്റെ കലിയാണ് മലയാളത്തിലെ അടുത്ത റിലീസ്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും

English summary
Karthi The Pilot To Romance 'Premam' Fame Sai Pallavi The Doctor In Mani Ratnam's Next!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam