കാക്കി അണിഞ്ഞ് പുതിയ ഗെറ്റപ്പിൽ മലർ മിസ്സ്!! ടൊവിനോയ്ക്ക് മുൻപേ സായ് പല്ലവി എത്തി
അറാത് ആനന്ദി എന്നാണ് മാരി2 വിലെ സായ് പല്ലവിയുടെ പേര്
തെന്നിന്ത്യ സിനിമ പ്രേക്ഷകർ അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി 2. ധനുഷ് നായികനായി എത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസാണ് വില്ലൻ. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി-തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവിയാണ് നായികയായി എത്തുന്നത്. ബാലിജി മോഹൻ സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

അറാത് ആനന്ദി എന്നാണ് മാരി2 വിലെ സായ് പല്ലവിയുടെ പേര്. ഓട്ടോ ഡ്രൈവറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. കാക്കി ഷട്ടർ ധരിച്ച് നിൽക്കുന്ന താരത്തിന്റെ പോസ്റ്ററാണ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല തമിഴ സിനിമ പ്രേമികളുടേയും മനകവർന്ന താരമാണ് സായ്. എന്നാൽ തെലുങ്കിലാണ് സായ് പല്ലവിയ്ക്ക് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. തെലുങ്കിലെ മുൻനിര നടിമാരുടെ ലിസ്റ്റിലാണ താരവും. തമിഴിൽ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' ആയിരുന്നു കന്നി ചിത്രം. ചിത്രം പരാജയമായിരുന്നു.
കാജൽ അഗൽവാൽ, വിജയ് യേശുദാസ്, ധനുഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. വരുന്ന ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിയേക്കും.


Click it and Unblock the Notifications











