»   » മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

Posted By: Rohini
Subscribe to Filmibeat Malayalam

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രേമം റിലീസായി മാസം ഒന്ന് കഴിഞ്ഞപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പ്രേമം കണ്ട് ഇഷ്ടപ്പെട്ട സുഹാസിനിയാണ് നടിയുടെ പേര് മണിരത്‌നത്തോട് നിര്‍ദ്ദേശിച്ചത്. അത് മണിരത്‌നം അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയെന്നാണ് ഒടുവില്‍ കേട്ടത്. ഇഴുകി ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളുള്ളതിനാലാണ് സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും കേട്ടു. എന്നാല്‍ സായി പിന്മാറിയതല്ല, കഥാപാത്രത്തിന് ആവശ്യമായ പക്വത ഇല്ലാത്തതിനാല്‍ സായി പല്ലവിയോട് സംസാരിച്ച ശേഷം നടിയെ പിന്മാറ്റുകയായിരുന്നു എന്നാണ് പുതിയ വാര്‍ത്ത.

കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതോടെ കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വന്നു. സായി പല്ലവി ചെയ്യാനിരുന്ന നായിക കഥാപാത്രത്തിന് കുറച്ചുകൂടെ പക്വത എത്തണം. അതിനെ തുടര്‍ന്ന് മണിരത്‌നം തന്നെയാണ് ചിത്രത്തിലെ നായികയായി മറ്റൊരാളെ ചിന്തിച്ചത്. എന്നാല്‍ ആ നായിക ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വാര്‍ത്തയ്‌ക്കെതിരെ ട്വിറ്ററിലൂടെ സായി പല്ലവി പ്രതികരിച്ചു. ഹൃദയമില്ലാത്തവര്‍ക്ക് മാത്രമേ മണിരത്‌നത്തെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കഴിയൂ എന്ന് സായി പറയുന്നു. മണിരത്‌നത്തെ പോലൊരു സംവിധായകനറിയാം തന്റെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആര് ചെയ്താല്‍ നന്നാവും എന്ന്. മണിരത്‌നം ചിത്രത്തില്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുരയാണെന്നും നടി പറഞ്ഞു, ട്വീറ്റ് കാണൂ

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

വാര്‍ത്തയ്‌ക്കെതിരെ ട്വിറ്ററിലൂടെ സായി പല്ലവി രംഗത്തെത്തി

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

മണിരത്‌നത്തിനറിയാം തന്റെ ചിത്രത്തില്‍ ആര് അഭിനയിക്കണം എന്ന്

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കഥയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് മാറുകയായിരുന്നു

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

അദ്ദേഹത്തിന്റെ തീവ്ര ആരാധികയായ ഞാന്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്

English summary
Only A Heartless Actor Can Turn Down A Mani Ratnam Movie: Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam