»   » ധനുഷിനും സായി പല്ലവിയ്ക്കുമൊപ്പം മഞ്ജു വാര്യരുടെ ആ അമ്മയും, സേതുലക്ഷ്മി അമ്മ!!

ധനുഷിനും സായി പല്ലവിയ്ക്കുമൊപ്പം മഞ്ജു വാര്യരുടെ ആ അമ്മയും, സേതുലക്ഷ്മി അമ്മ!!

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ക്കൊപ്പം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ അഭിനിച്ചതിലൂടെയാണ് സേതുലക്ഷ്മി അമ്മ ജനശ്രദ്ധ നേടിയത്. പല അഭിമുഖങ്ങളിലും മഞ്ജു സേതുലക്ഷ്മി അമ്മയുടെ അഭിനയത്തെ പ്രശംസിച്ചിരുന്നു. മലയാളം കീഴടക്കിയ സേതുലക്ഷ്മി അമ്മ ഇതാ തമിഴകത്ത്.

ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?

ധനുഷും സായി പല്ലവിയും ഒന്നിയ്ക്കുന്ന മാരി ടു വിലാണ് സേതുലക്ഷ്മി അമ്മ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആളുകളറിയുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം....

ഇതാണ് ചിത്രം

മാരി ടു വിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ചിത്രമാണിത്. ചിത്രത്തില്‍ സായി പല്ലവിയ്ക്ക് പിറകിലായി സേതുലക്ഷ്മി അമ്മയെയും കാണാം. തമിഴകത്ത് എത്തിയപ്പോഴും സായി പല്ലവി സുന്ദരി തന്നെ.

ധനുഷ് നായകന്‍

ലൊക്കേഷനില്‍ ധനുഷ്. 2015 റിലീസ് ചെയ്ത മാരി എന്ന ചിത്രത്തില്‍ ധനുഷിന്റെ കഥാപാത്രം വലിയ ഹിറ്റായിരുന്നു. ആ മാരിയില്‍ നിന്ന് ഗെറ്റപ്പില്‍ ധനുഷിന് ഒരുപാട് മാറ്റങ്ങളുണ്ട്.

ഒടുവില്‍ സായി എത്തി

സായി പല്ലവി തമിഴകത്ത് അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ നാളായി പാറിപ്പറന്ന് നടക്കുകയായിരുന്നു. മാരി 2 എന്ന ചിത്രത്തിലൂടെ ഒടുവിലത് സംഭവിയ്ക്കുകയാണ്. സായി യുടെ ആദ്യ തമിഴ് ചിത്രമാണിത്.

ടൊവിനോ തോമസും

സേതുലക്ഷ്മി മാത്രമല്ല, മലയാളത്തില്‍ നിന്ന് മറ്റൊരു സാന്നിധ്യം കൂടെ മാരി ടുവില്‍ ഉണ്ട്. ടൊവിനോ തോമസ് മാരി 2 വില്‍ ധനുഷിനൊപ്പമെത്തുന്നു. എന്നാല്‍ ടൊവിനോയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
Sai Pallavi and Dhanush from the Sets of Maari 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam