»   » 15 ലക്ഷം അഡ്വാന്‍സ് വാങ്ങിയിട്ടും വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്മാറാന്‍ കാരണം??

15 ലക്ഷം അഡ്വാന്‍സ് വാങ്ങിയിട്ടും വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്മാറാന്‍ കാരണം??

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നടിമാരിലൊരാളായി മാറിയ സായ് പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

വിജയ് സുന്ദര്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായ ചിത്രത്തിലൂടെയാണ് കോളിവുഡ് അരങ്ങേറ്റമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വിക്രം ചിത്രത്തില്‍ നിന്ന് നടി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍..

വിക്രം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം

സംവിധായകന്‍ വിജയ് സുന്ദറില്‍ നിന്ന് 15 ലക്ഷം രൂപ അഡ്വാന്‍സ് കൈപററിയതിനു ശേഷമാണ് സായ് പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. തമിഴിലും തെലുങ്കിലും 50 ലക്ഷം രൂപയാണ് നടി ആവശ്യപ്പെടുന്നതെന്നു നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

ഡേറ്റ് നല്‍കിയത് മാസങ്ങള്‍ക്കു ശേഷം

മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് മാസങ്ങള്‍ കഴിഞ്ഞാണ് നടി ഡേറ്റ് നല്‍കിയതെന്നാണ് പറയുന്നത്. തുടക്കത്തില്‍ തന്നെ നിര്‍മ്മാതാവുമായി പ്രതിഫലം സംബന്ധിച്ച പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഡേറ്റ് സംബന്ധിച്ച അസൗകര്യങ്ങളുള്ളതുകൊണ്ടാണ് താന്‍ പിന്മാറുന്നതെന്ന വിശദീകരണമാണ് സായ് പല്ലവി നല്‍കിയിരിക്കുന്നത്.

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നു

സായ് പല്ലവിയ്ക്ക് തമിഴില്‍ നല്ല ഓഫറുകള്‍ ലഭിച്ചപ്പോഴെല്ലാം വാര്‍ത്തയായത് നടി കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നു എന്നായിരുന്നു. ഇത് പല നിര്‍മ്മാതാക്കളും പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

വിക്രം ചിത്രത്തിലെ നായിക

സായ് പല്ലവി പിന്മാറിയ സ്ഥിതിയ്ക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടി തമന്നയെ സമീപിച്ചതായാണ് സൂചന. നടിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെങ്കിലും ഉറപ്പു നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്.

മണിരത്‌നം ചിത്രത്തില്‍ അവസരം നഷ്ടപ്പെട്ടു

തമിഴില്‍ മണിരത്‌നം ഇപ്പോല്‍ സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തിലേക്ക് കാര്‍ത്തിയുടെ നായികയായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് കാരണം നടിയ്ക്ക് അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചെങ്കിലും തെലുങ്ക് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം അതും കൈവിട്ടുപോയി.

റിലീസാവാനുളള തെലുങ്ക് ചിത്രം

ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

English summary
Actress Sai Pallavi of Premam fame, who is yet to make her Tamil debut, is in no hurry to take up Tamil films. The actress has recently opted out of director Vijay Chander's next film, which has Vikram in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam