»   » അവസാനം സായി പല്ലവി തീരുമാനമെടുത്തു, വിക്രമിന്റെ നായികയാകും

അവസാനം സായി പല്ലവി തീരുമാനമെടുത്തു, വിക്രമിന്റെ നായികയാകും

By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിലെ നായികമാരായ അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. എന്നാല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന സായി പല്ലവി ഇപ്പോഴും ആലോചനയിലാണ്. തന്റെ രണ്ടാമത്തെ ചിത്രമായ കലിക്ക് ശേഷം ഒത്തിരി പ്രോജക്ടുകള്‍ നടിയെ തേടിയെത്തിയെങ്കിലും പല കാരണങ്ങളും പറഞ്ഞ് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു.

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് ഒടുവില്‍ കേട്ടത്. എന്നാല്‍ ചിത്രത്തിലെ ചില അസ്ലീല രംഗങ്ങളില്‍ അഭിനയിക്കാന്‍ സായി പല്ലവി മടി കാണിച്ചതാണ് മണിരത്‌നത്തിന്റെ പ്രോജക്ട് ഉപേക്ഷിച്ചതെന്നും വാര്‍ത്തകള്‍ വന്നു. എന്തായാലും താരം തന്റെ മൂന്നാമത്തെ ചിത്രം തീരുമാനിച്ചു കഴിഞ്ഞു.

വിക്രം ചിത്രം

ചിമ്പുവിനെ കേന്ദ്രകഥാപാത്രമാക്കി വാലു സംവിധാനം ചെയ്ത വിജയ് ചന്ദറുടെ വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

നായിക

ചിത്രത്തില്‍ വിക്രമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത് സായി പല്ലവിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആദ്യ ചിത്രം

സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഇരുമുഖത്തിന് ശേഷം

ആനന്ദ് സംവിധാനം ചെയ്ത ഇരുമുഖം എന്ന ചിത്രത്തിന് ശേഷം വിക്രം നായികനായി എത്തുന്ന ചിത്രമാണിത്.

English summary
Sai Pallavi to pair with Vikram?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam