പാതി വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യണം; വിജയുടെ സിനിമ വേണ്ട, സൂപ്പര്‍താരങ്ങളുടെ സിനിമ നിഷേധിച്ച് നടി സായി പല്ലവി

പ്രേമം എന്ന മലയാള സിനിമയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ കണ്ടെത്തിയ നടിയാണ് സായി പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായി മാറിയ സായി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറി. മനോഹരമായി നൃത്തം ചെയ്യുന്ന സായി ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ നേടിയെടുത്തിട്ടുണ്ട്.

മാത്രമല്ല ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. ഇത്തരം വാശി കാരണം വലിയ അവസരങ്ങള്‍ പോലും സായി പല്ലവിയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതിലൊന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന നിലപാടാണ് പലപ്പോഴും സായി എടുക്കാറുള്ളത്. ഇപ്പോള്‍ ദളപതി വിജയ് സിനിമയും സായി പല്ലവി നിഷേധിച്ചിരിക്കുകയാണ്.

വിജയുടെ കൂടെ അഭിനയിക്കുക എന്നത് ഒരുവിധം എല്ലാ നടിമാരും ആഗ്രഹിക്കുന്നതാണ്

തമിഴിലെ സൂപ്പര്‍താരമായ വിജയുടെ കൂടെ അഭിനയിക്കുക എന്നത് ഒരുവിധം എല്ലാ നടിമാരും ആഗ്രഹിക്കുന്നതാണ്. ഏറ്റവുമൊടുവില്‍ തെലുങ്ക് നടി രശ്മിക മന്ദാനയാണ് വിജയുടെ നായികയായി വാരിസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ നായികയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമായിരുന്നില്ല സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചത്. എങ്കിലും നടി അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇതിനിടെ സായി പല്ലവിയ്ക്കും വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

 തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നാണ് വിവരം

എന്നാല്‍ ആ അവസരം വേണ്ടെന്ന നിലപാടിലേക്കാണ് നടി പോയത്. ഒപ്പം ആ സിനിമ നിരസിക്കുകയും ചെയ്തു. സാധാരണയായി കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് സായി പല്ലവിയുടെ രീതി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി എല്ലാ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചപ്പോഴും ഈ പോളിസിയാണ് നടി നോക്കിയിട്ടുള്ളത്. വിജയ് ചിത്രത്തിലെ കഥയില്‍ തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നാണ് വിവരം.

വിജയുടെ കൂടെ അഭിനയിക്കുക എന്നത് തന്റെയൊരു ആഗ്രഹമാണെന്ന് സായി പറഞ്ഞിരുന്നു

അതേ സമയം മുന്‍പ് വിജയുടെ കൂടെ അഭിനയിക്കുക എന്നത് തന്റെയൊരു ആഗ്രഹമാണെന്ന് സായി പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞ നടിയാണ് ഇപ്പോള്‍ വിജയ്ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന്പറഞ്ഞ് സിനിമയില്‍ നിന്നും പിന്മാറിയത്. വിജയുടെ കൂടെ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. വലിയ താരനിരയെ അണിനിരത്തിയാല്‍ നായികയുടെ റോളിന് പ്രാധാന്യമുണ്ടാകില്ലെന്നാണ് ഒന്നാമത്തെ കാരണം.

പാതിവസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടു

അതുകൂടാതെ പാതിവസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് നടി വിജയ് സിനിമാ അവസരം നിഷേധിച്ചത്. സമാനമായ രീതിയില്‍ തല അജിത്തിന്റെ മുഹമ്മദില്‍ സായി പല്ലവിയെ നായികായയി ആദ്യം കാസ്റ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലേക്കുള്ള അവസരവും സായി പല്ലവി വേണ്ടെന്ന് വെക്കുകയായിരുന്നു.

സൂപ്പര്‍താരങ്ങളെ പോലും അവഗണിക്കുന്ന രീതി ശരിയല്ലെന്നാണ് ചിലര്‍ പറയുന്നത്

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടും സായി പല്ലവിയുടെ ഇത്തരം കടുത്ത പിടിവാശികളെ കളിയാക്കുകയാണ് ആരാധകര്‍. സൂപ്പര്‍താരങ്ങളെ പോലും അവഗണിക്കുന്ന രീതി ശരിയല്ലെന്നാണ് ചിലര്‍ പറയുന്നത്. നിര്‍മാതാക്കളടക്കം പിന്നാലെ കൂടിയത് കൊണ്ടുള്ള അഹങ്കാരമാണെന്നും സിനിമയിലേക്ക് തീരെ അവസരമില്ലാതെ വരുമ്പോള്‍ ഇതില്‍ കുറ്റബോധം തോന്നുമെന്നുമൊക്കെയാണ് വിമര്‍ശകരുടെ അഭിപ്രായം. എന്നാല്‍ സായിയെ ഇതൊന്നും ഒരിക്കലും ബാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X