»   » സായി പല്ലവിയുടെ അനിയത്തി അഭിനയത്തിലേക്ക്; ഏതാണ് സിനിമ, ആരാണ് നായകന്‍?

സായി പല്ലവിയുടെ അനിയത്തി അഭിനയത്തിലേക്ക്; ഏതാണ് സിനിമ, ആരാണ് നായകന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം നടന്ന അവാര്‍ഡ് ചടങ്ങുകളിലെല്ലാം സായി പല്ലവിയ്‌ക്കൊപ്പം എത്തിയ അനിയത്തി പൂജ കണ്ണനെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

തല അജിത്തിന്റെ ചിത്രം ഉപേക്ഷിച്ച സായി പല്ലവി പുതിയ ചിത്രത്തില്‍ ദളപതിയുടെ നായിക ?

സിനിമയില്‍ തന്റെ ഏറ്റവും വലിയ ആരാധികയും വിമര്‍ശകയും അനിയത്തി പൂജയാണെന്നാണ് സായി പല്ലവി പറയാറുള്ളത്. ഇപ്പോഴിതാ പൂജയും സിനിമാ രംഗത്തേക്ക് എത്തുന്നു.

ഹ്രസ്വ ചിത്രം

കാര എന്ന തമിഴ് ഹ്രസ്വ ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ അഭിനയാരങ്ങേറ്റം കുറിയ്ക്കുന്നത്.

പോസ്റ്ററുകള്‍ തരംഗമാകുന്നു

അജിത്താണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

സായിയെ പോലെ തന്നെ

കാഴ്ചയില്‍ എറേ കുറേ സായി പല്ലവിയെ പോലെ തന്നെയാണ് പൂജയും. പോസ്റ്ററില്‍ ബൈക്ക് ഓടിയ്ക്കുന്ന പൂജയുടെ ഫോട്ടോ ഒക്കെ കാണുമ്പോള്‍ മറ്റൊരു മലര്‍ വസന്തത്തിന് ഇത് തുടക്കം കുറിയ്ക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

സായി പല്ലവിയ്ക്ക്

പോസ്റ്ററുകള്‍ സായി പല്ലവിയ്ക്ക് കാണിയ്ക്കുന്നതിന്റെ വീഡിയോ കാണാം.

English summary
Actress Sai Pallavi’s sister Pooja Kannan is all set to mark her acting debut as a heroine, not through a movie, but through an upcoming Tamil short film titled ‘Kaara’. Directed by Ajith, the posters of the movie are already a huge hit on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam