വിക്രമിന്‍റെ സിനിമ വേണ്ടെന്നു വെച്ച സായ് പല്ലവി സൂര്യയ്‌ക്കൊപ്പം? അവസാനം വേണ്ടെന്ന് വെയ്ക്കുമോ?

By Nimisha

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്. മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്. പ്രേമത്തിന് ശേഷം അഭിനയിച്ച കലിയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേവലം രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രശസ്തയാവുകയായിരുന്നു ഈ അഭിനേത്രി. മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങള്‍ ഈ താരത്തെ തേടിയെത്തിയിരുന്നു. തുടക്കക്കാരിയെന്ന നിലയില്‍ മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള സ്വീകാര്യതയാണ് സായി പല്ലവിക്ക് ലഭിച്ചത്.

മലയാളിയാണെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകന് നേരെ താരം ചൂടായത് അടുത്തിടെ വിവാദമായിരുന്നു. മലയാളിയാണെന്ന വിശേഷണത്തോട് അശേഷം യോജിപ്പില്ലെന്ന് സായി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തോടെ താരത്തിന്റെ ജനപ്രീതി കുറയുകയും അഹങ്കാരിയാണെന്ന് മുദ്ര കുത്തുകയും ചെയ്തു. മലയാള സിനിമകളിലൂടെ തുടക്കം കുറിച്ച പല അഭിനേത്രികളും മലയാളി വിശേഷണത്തില്‍ അഭിമാനിക്കുന്നതിനിടയിലാണ് സായിയുടെ ഈ പ്രതികരണം. മുന്‍പ് വിക്രമിന്റെ ധ്രുവനക്ഷത്രത്തിലെ നായികാവേഷം വേണ്ടെന്ന് വെച്ചതിനും താരം ഏറെ പഴി കേട്ടിരുന്നു. സൂര്യ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്തു നിന്നും പുറത്തുവന്നിട്ടുള്ളത്.

സൂര്യയുടെ സിനിമയില്‍ നായികയാവുന്നു

സൂര്യയുടെ സിനിമയില്‍ നായികയാവുന്നു

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ തമിഴകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുന്ന സൂര്യയ്‌ക്കൊപ്പം സായിയും എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്.

മറ്റൊരു ചിത്രത്തിലും

മറ്റൊരു ചിത്രത്തിലും

ഒൗദ്യോഗികമായി പ്രഖ്യാപിക്കാത്ത മറ്റൊരു ചിത്രത്തിലും നായികയായി സായി പല്ലവി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഹരീഷ് ശങ്കര്‍, നിഥിന്‍, ശര്‍വ്വാനന്ദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ താരവും അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.

തുടക്കം മലയാളത്തിലൂടെ

തുടക്കം മലയാളത്തിലൂടെ

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ തുടക്കം കുറിച്ചത്. നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ ഈ നായികയെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ ചിത്രമായ കലിയിലാണ് താരത്തെ കണ്ടത്.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചു

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചു

ദാം ദൂം, പ്രേമം, കലി, ഫിദ, മിഡില്‍ ക്ലാസ് അഭയ് (എംസിഎ) തുടങ്ങിയ ചിത്രങ്ങളിലാണ് സായി് പല്ലവി ഇതുവരെ അഭിനയിച്ചത്. പ്രേമത്തിലൂടെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സിനിമയില്‍ സെലക്ടീവാണ്

സിനിമയില്‍ സെലക്ടീവാണ്

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണ് സായ് പല്ലവി. കുട്ടിയുടുപ്പുകളിട്ട് ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

സിനിമയില്‍ തുടക്കം കുറിച്ച നാള്‍ തൊട്ട് സായി പല്ലവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. മലയാളി പ്രയോഗത്തിന് മുന്നിലുള്ള താരത്തിന്‍രെ പ്രതികരണവും വിവാദമായിരുന്നു.

മലയാളിയാണെന്ന് സംബോധന

മലയാളിയാണെന്ന് സംബോധന

തെന്നിന്ത്യന്‍ സിനിമയുടെ തന്നെ താരമായി മാറുകയായിരുന്നു സായി പല്ലവി. കേവലം മൂന്ന് ചിത്രങ്ങളിലൂടെയാണ് താരത്തിന് ഈ പദവി ലഭിച്ചത്. മലയാളക്കരയില്‍ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തില്‍ സംബോധന ചെയ്യാന്‍ കാരണമായത്.

നായകനുമായി വഴക്കുണ്ടാക്കി

നായകനുമായി വഴക്കുണ്ടാക്കി

മലയാളത്തിന് പിന്നാലെ തെലുങ്കിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. നായികയായെത്തിയ ഫിദ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് നായകനായ നാനിയുമായി സായി വഴക്കിട്ടത്. പിന്നീട് താരം നായകനോട് ക്ഷമ ചോദിച്ചിരുന്നു.

ചിത്രീകരണം നിന്നുപോവുമെന്ന അവസ്ഥ

ചിത്രീകരണം നിന്നുപോവുമെന്ന അവസ്ഥ

നാനിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ചിത്രീകരണം തന്നെ അവസാനിക്കുകയാണെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. പിന്നീട് താരം ക്ഷമ ചോദിക്കുകയും നാനി തിരിച്ചു വരികയും ചെയ്തപ്പോഴാണ് ചിത്രീകരണം പുനരാരംഭിച്ചത്.

ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ല

ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ല

സിനിമകള്‍ സ്വീകരിക്കുന്നതിന് മുന്‍പേ തന്നെ തന്റെ നിബന്ധനകള്‍ താരം അണിയറപ്രവര്‍ത്തകരെ കൃത്യമായി അറിയിക്കാറുണ്ട്. ഗാനരംഗങ്ങളിലും മറ്റും തകര്‍ത്ത് അഭിനയിക്കുന്ന താരം ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് സംവിധായകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍

മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് പ്രവേശിച്ച താരം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മറ്റ് നായികമാരെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഫലമാണ് താരം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൂപ്പര്‍താര ചിത്രങ്ങള്‍ ഒഴിവാക്കി

സൂപ്പര്‍താര ചിത്രങ്ങള്‍ ഒഴിവാക്കി

പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടീവായ താരം പല ചിത്രങ്ങളും വേണ്ടെന്ന് വെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X