»   » ഒടുവില്‍ സായ് പല്ലവി സമ്മതിച്ചു, ഡിക്യു സിനിമയുടെ റീമേക്കിലൂടെ തമിഴില്‍ അഭിനയിക്കുന്നു, നായകന്‍ ??

ഒടുവില്‍ സായ് പല്ലവി സമ്മതിച്ചു, ഡിക്യു സിനിമയുടെ റീമേക്കിലൂടെ തമിഴില്‍ അഭിനയിക്കുന്നു, നായകന്‍ ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെയാണ് സായ്പല്ലവി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയും നീണ്ട മുടിയുമായി മലയാള സിനിമയിലെത്തിയ തമിഴ് പെണ്‍കൊടിക്ക് ഇന്ന് ഏറെ ആരാധകരുണ്ട്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച കലിയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ശ്രമിച്ചത്. മെഡിക്കല്‍ ബിരുദധാരിയായ സായ് പല്ലവിയുടെ തമിഴ് സിനിമാ പ്രവേശനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഗ്ലാമറസ് ആയി അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ സായ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഭാഷയായ തമിഴില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. മുന്‍പ് മറ്റു പല പ്രമുഖരുടെ സിനിമകളില്‍ അഭിനയിക്കുന്നതിന് ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല.

തമിഴ് രംഗപ്രവേശനത്തിനൊരുങ്ങി മലര്‍ മിസ്

മുന്‍പ് കേട്ടതുപോലെയല്ല സംഭവം സത്യമാണ്. സായി പല്ലവി തമിഴ് സിനിമയില്‍ അഭിനയിക്കുമെന്നുള്ള വാര്‍ത്ത ഇനി സ്ഥിരീകരിക്കാം. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രുതി നല്ലപ്പയാണ്. സായി അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവാണ് വിശദീകരണം നല്‍കിയത്.

ഡിക്യു തകര്‍ത്തഭിനയിച്ച സിനിമയുടെ റീമേക്ക്

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും മത്സരിച്ചഭിനയിച്ച് പ്രമുഖ മലയാള ചിത്രത്തിന്റെ റീമേക്കിലാണ് സായി പല്ലവിയും മാധവനും വേഷമിടുന്നത്

ചാര്‍ലിയെ മാറ്റി മറിച്ച് സംവിധായകന്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയിട്ടാണ്. റീമേക്കിനാക്കുളപരി അഡാപ്‌റ്റേഷന്‍ ചിത്രമാണ് സംവിധായകന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നും നിര്‍മ്മാതാവായ ശ്രുതി നല്ലപ്പ അറിയിച്ചു.

സായിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍

തമിഴില്‍ രംഗപ്രവേശനം നടത്താനൊരുങ്ങുന്ന സായിപല്ലവി ഏറെ ത്രില്ലിലാണ്. മാധവന്റെ നായികയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍.

സായിപല്ലവി- മാധവന്‍ ജോഡി ചാര്‍ലി റീമേക്കില്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ തമിഴ് വേഴ്ഷനില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മാഡിയും. ഊട്ടി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

English summary
Sai Pallavi was in talks for several Tamil films earlier, but nothing really worked out. But now, it looks like the Premam actress will finally be making her Tamil film debut. The yet-to-be-titled film will be directed by Vijay and will have Madhavan and Sai Pallavi in the lead roles. Confirming the news, producer Shruti Nallappa says, "We bagged the remake rights of the Malayalam film Charlie sometime ago. But then, Vijay reworked the script to suit the sensibilities of Tamil audiences. And now, it looks a lot different from the original. It is more like an adaptation of the original. We will begin shooting for the film from the first week of March."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X