»   » ചാര്‍ലിയുടെ റീമേക്കിനു മുന്‍പ് ഇളയദളപതി ചിത്രം, സായ് പല്ലവി തമിഴില്‍ അരങ്ങേറുന്നു

ചാര്‍ലിയുടെ റീമേക്കിനു മുന്‍പ് ഇളയദളപതി ചിത്രം, സായ് പല്ലവി തമിഴില്‍ അരങ്ങേറുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെയാണ് സായ്പല്ലവി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയും നീണ്ട മുടിയുമായി മലയാള സിനിമയിലെത്തിയ തമിഴ് പെണ്‍കൊടിക്ക് ഇന്ന് ഏറെ ആരാധകരുണ്ട്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച കലിയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ശ്രമിച്ചത്. മെഡിക്കല്‍ ബിരുദധാരിയായ സായ് പല്ലവിയുടെ തമിഴ് സിനിമാ പ്രവേശനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഗ്ലാമറസ് ആയി അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ സായ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഭാഷയായ തമിഴില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. മുന്‍പ് മറ്റു പല പ്രമുഖരുടെ സിനിമകളില്‍ അഭിനയിക്കുന്നതിന് ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല. ചാര്‍ലിയുടെ റീമേക്കിനു മുന്‍പ് ഇളയദളപതി ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തന്റെ അടുത്ത ചിത്രത്തില്‍ സായ് ഉണ്ടെന്ന കാര്യം വിജയ് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ഗൗതം മേനോന്‍ വിക്രം ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് സായ് പല്ലവിയെയായിരുന്നു. പിന്നീട് ചില സാങ്കേതിക തടസ്സങ്ങളാല്‍ ഈ ചിത്രത്തില്‍ നിന്നും താരം പിന്‍മാറുകയായിരുന്നു.

മാതൃഭാഷയില്‍ അരങ്ങേറാനൊരുങ്ങി സായ് പല്ലവി

തമിഴ് നാട്ടുകാരിയായ സായ് പല്ലവിയുടെ തുടക്കം മലയാള സിനിമയിലാണ്. പ്രേമത്തിനു ശേഷം കലിയില്‍ അഭിനയിച്ച താരം ഇപ്പോള്‍ തെലുങ്കു ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലുള്ള ഇടവേളയിലാണഅ താരം പ്രേമത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ താരം തമിഴ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ്.

വാര്‍ത്ത സ്ഥിരീകരിച്ച് ഇളയദളപതി

സായ് പല്ലവിയോടൊപ്പം സിനിമ ചെയ്യുന്ന കാര്യം ഇളയദളപതി സ്ഥിരീകരിച്ചിട്ടുണ്ട്. ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ സായ് യും മാധവനും വേഷമിടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ആ ചിത്രം തുടങ്ങുന്നതിനു മുന്‍പ് ഇളയദളപതി ചിത്രം ആരംഭിക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പം മണാലിയില്‍

തെലുങ്കു സിനിമയായഫിദയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. സായ് പല്ലവി സുഹൃത്തുക്കളുമൊത്ത് വെക്കേഷന്‍ ആഘോഷിക്കുന്നതിനായി മണാലിയിലേക്ക് പോയെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

രംഗപ്രവേശനത്തിനൊരുങ്ങി മലര്‍ മിസ്

മുന്‍പ് കേട്ടതുപോലെയല്ല സംഭവം സത്യമാണ്. സായി പല്ലവി തമിഴ് സിനിമയില്‍ അഭിനയിക്കുമെന്നുള്ള വാര്‍ത്ത ഇനി സ്ഥിരീകരിക്കാം. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രുതി നല്ലപ്പയാണ്. സായി അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവാണ് വിശദീകരണം നല്‍കിയത്.

വേണ്ട മാറ്റങ്ങള്‍ വരുത്തി

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയിട്ടാണ്. റീമേക്കിനാക്കുളപരി അഡാപ്‌റ്റേഷന്‍ ചിത്രമാണ് സംവിധായകന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നും നിര്‍മ്മാതാവായ ശ്രുതി നല്ലപ്പ അറിയിച്ചു.

English summary
Finally Sai Pallavi's first project in Tamil will soon take off, with director Vijay at the helm of affairs.Vijay says, "Yes, I am doing a film with Sai, but can't speak about it yet. I should have more details about it in place in another week's time." Earlier, it was reported that they were teaming up for the Tamil version of Charlie, but this is a different film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam