»   » സായ് പല്ലവിയുടെ അനുജത്തി പൂജയും സിനിമയിലേക്ക്, ഷോര്‍ട്ട് ഫിലിം പങ്കുവെച്ച് സായ്, വിഡിയോ കാണാം

സായ് പല്ലവിയുടെ അനുജത്തി പൂജയും സിനിമയിലേക്ക്, ഷോര്‍ട്ട് ഫിലിം പങ്കുവെച്ച് സായ്, വിഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സായ് പല്ലവി. സായ് ക്ക് പിന്നാലെ അനുജത്തി പൂജയും സിനിമയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ വേഷമിട്ട തമിഴ് ഷോര്‍ട്ട് ഫിലിം കാരാ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ സംഭവം വൈറലാവുകയും ചെയ്തു.

സഹോദരിയുടെ പാത പിന്തുടര്‍ന്ന് പൂജയും സിനിമയിലേക്ക്

സോഷ്യല്‍ മീഡിയയിലും മറ്റുമൊക്കെയായി ധാരാളം ആരാധകരുണ്ട് സായ് പല്ലവിക്ക്. പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ സായ് യുടെ വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രേമത്തിന് ശേഷം സായ് വേഷമിട്ട കലിയും മികച്ച പ്രതികരണമാണ് നേടിയത്.

ബൈക്ക് റൈഡറായി പൂജ

അജിത്താണ് കാരാ സംവിധാനം ചെയ്തിട്ടുള്ളത്. ബൈക്ക് റൈഡറായാണ് പൂജ ഈ ഷോര്‍ട്ട് ഫിലിമില്‍ പ്രത്യക്ഷപ്പെടുന്നത്. കതിരാണ് മറ്റൊരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കുഞ്ഞനുജത്തിയെ പരിചയപ്പെടുത്തി സായ് പല്ലവി

അനുജത്തി അഭിനയിച്ച ഷോര്‍ട്ട് ഫിലിമിന്റെ വിഡിയോ ഫേസ് ബുക്കിലൂടെ സായ് പല്ലവി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം ചെറിയൊരു കുറിപ്പും. നേരത്തെ കാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് സായ് പല്ലവിയായിരുന്നു.

അഭിമാനത്തോടെ അനുജത്തിയെ പരിചയപ്പെടുത്തുന്നു

അഭിമാനത്തോടെ കുഞ്ഞനുജത്തിയെ പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് സായ് പല്ലവി ഷോര്‍ട്ട് ഫിലിം ഷെയര്‍ ചെയ്തിട്ടുള്ളത്. കാരായ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്കുള്ള അഭിനന്ദനവും താരം ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൂജയുടെ ഷോര്‍ട്ട് ഫിലിം കാണാം

സായ് പല്ലവിയുടെ അനുജത്തി പൂജ ആദ്യമായി അഭിനയിച്ച ഷോര്‍ട്ട് ഫിലിം കാരി കാണാം.

English summary
Sai Pallavi's sister Pooja Kannan's short film is released
Please Wait while comments are loading...

Malayalam Photos

Go to : More Photos