ശരീരത്തിലെ വിയര്‍പ്പ് രുചിച്ചിട്ടുണ്ടോ? കക്ഷം മണത്തിട്ടുണ്ടോ? ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ശ്രുതി ഹാസന്

കുളിക്കുമ്പോള്‍ മൂത്രമൊഴിച്ചിട്ടുണ്ടോ? ബാത്ത്‌റൂമില്‍ പോയാല്‍ അത് മണക്കുമോ തുടങ്ങി ഇത്തവണ വളരെ പേഴ്‌സണലായിട്ടുള്ള കാര്യങ്ങള്‍ വരെ ആരാധകര്‍ ചോദിക്കുകയും നടി അതിനൊക്കെ മറുപടി പറയുകയും ചെയ്തിരുന്നു.

ഉലകനായകന്‍ കമല്‍ ഹാസന്റെ മൂത്തമകളാണ് ശ്രുതി ഹാസന്‍. പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ ശ്രുതി നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. നിലവില്‍ കാമുകനായ ശാന്തനു ഹസാരികയുടെ കൂടെ അടിച്ച് പൊളിച്ച് ജീവിക്കുകയാണ് താരപുത്രി. സംഗീതവും മറ്റുമൊക്കെയായി കലയിലൂടെയുള്ള ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശ്രുതി നേരത്തെ പറഞ്ഞിരുന്നു.

ഡൂഡിള്‍ ആര്‍ട്ടിസ്റ്റാണ് ശ്രുതിയുടെ കാമുകനായ ശാന്തനു. ഇരുവരും വിവാഹം കഴിക്കുമോന്ന് ചോദിച്ചാല്‍ ഉടനെയൊന്നും നടക്കില്ലെന്നാണ് ശ്രുതി പറയുക. അതേ സമയം ഇരുവരും ലിവിംഗ് റിലേഷനിലാണെന്നാണ് പ്രചരണം. ഇടയ്ക്ക് ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രുതി എത്താറുണ്ട്. സമാനമായ രീതിയില്‍ വീണ്ടും വന്നിരിക്കുകയാണ് താരം.

ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുമായി സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍. മുന്‍പും ഇതുപോലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി മറുപടി പറഞ്ഞിരുന്നു. എന്നോട് വളരെ സില്ലിയായിട്ടുള്ള കാര്യങ്ങള്‍ മാത്രം ചോദിക്കണമെന്ന ആവശ്യവുമായിട്ടാണ് ശ്രുതി ഹാസന്‍ എത്തിയത്. മാത്രമല്ല വന്ന ചോദ്യങ്ങള്‍ക്കെല്ലാം അതേ തരത്തില്‍ മറുപടി പറയുകയും ചെയ്തു.

 sruthi-haasan

നിങ്ങളുടെ കൂടെ ഡേറ്റിങ് നടത്തണമെന്ന് ആഗ്രഹമുണ്ട്. അതിന് സാധിക്കുമോ എന്നൊരു ആരാധകന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ശ്രുതിയുടെ മറുപടി.

എപ്പോഴെങ്കിലും വിയര്‍പ്പ് രുചിച്ച് നോക്കിയിട്ടുണ്ടോന്ന ചോദ്യത്തിന് ഉണ്ടെന്നാണ് മറുപടി. പ്രത്യേകിച്ച് വര്‍ക്കൗട്ട് ചെയ്യുമ്പോഴാണ് മുഖത്തിലൂടെ വിയര്‍ത്ത് വരാറുള്ളത്. എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ശ്രുതി കക്ഷം മണത്ത് നോക്കിയിട്ടുണ്ടോ? ഇടയ്ക്കിടെ അങ്ങനെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഞാനതില്‍ സന്തോഷവതിയൊന്നുമല്ല. അതുകൊണ്ട് അങ്ങനെ ചെയ്യുന്നത് വളരെ കുറവാണ്.

കാമുകനായ ശാന്തനുവിനൊപ്പം ഇതുവരെ പുറംലോകം കാണിക്കാത്ത ചിത്രം കൂടി പങ്കുവെക്കാമോ എന്ന ചോദ്യത്തിന് നടി ചിത്രം പുറത്ത് വിട്ടിരുന്നു.

ക്ലാര സ്‌നേഹിക്കുന്നത് നിങ്ങളെയാണോ അതോ ശാന്തനുവിനെയാണോ എന്നൊരാള്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ല. കാരണം ക്ലാര സ്‌നേഹിക്കുന്നത് ശാന്തനുവിനെയാണ്. ശരിക്കും ഒരു ഡാഡിയെ പോലെയാണ് അവള്‍ ശാന്തനുവിനെ കാണുന്നതെന്നും ആ സ്‌നേഹമാണ് അവര്‍ തമ്മിലെന്നും ശ്രുതി പറയുന്നു. നടിയുടെ പെറ്റ് പൂച്ചയാണ് ക്ലാര.

കുളിക്കുമ്പോള്‍ മൂത്രമൊഴിച്ചിട്ടുണ്ടോ? ബാത്ത്‌റൂമില്‍ പോയാല്‍ അത് മണക്കുമോ തുടങ്ങി ഇത്തവണ വളരെ പേഴ്‌സണലായിട്ടുള്ള കാര്യങ്ങള്‍ വരെ ആരാധകര്‍ ചോദിക്കുകയും നടി അതിനൊക്കെ മറുപടി പറയുകയും ചെയ്തിരുന്നു.

 sruthi-haasan

എന്നെ ചിരിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്ന് കുട്ടികളാണ്. കുട്ടികള്‍ എന്ത് ക്യൂട്ടാണ്. ഞാനിത് സത്യസന്ധമായി പറയുന്നതാണ്. പിന്നെ നല്ല സിനിമകള്‍ കാണുന്നതാണ്. യൂട്യൂബ് ചാനലിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള ആശയങ്ങള്‍ എനിക്ക് പറഞ്ഞ് തരുന്നതിനോട് നിങ്ങളോട് നന്ദി പറയുകയാണ്.

ശരീരത്തില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ഭാഗം അത് തലച്ചോറാണ്. ഇതിനിടെ നിങ്ങള്‍ കന്യകയാണോ എന്ന് ചോദിച്ചും ഒരാളെത്തി. എന്നാല്‍ ശ്രുതി വിര്‍ജിനാണോ എന്ന ചോദ്യത്തിന്റെ സ്‌പെല്ലിങ് തെറ്റായിരുന്നു. ആദ്യം സ്‌പെല്ലിങ് തെറ്റാതെ എഴുതാന്‍ പഠിക്ക്. എന്നിട്ട് ഞാന്‍ മറുപടി പറയാമെന്നാണ് ശ്രുതി പറയുന്നത്.

ശാന്തനു തമിഴ് സംസാരിക്കുമോ എന്ന ചോദ്യത്തിന് കുറച്ച് തമിഴ് വാക്കുകള്‍ പറയാന്‍ അറിയാമെന്നേയുള്ളു. എന്നെ അഴകി എന്നാണ് പുള്ളി വിളിക്കാറുള്ളത്. ഞാന്‍ അദ്ദേഹത്തെ ശങ്കു എന്ന് ഉച്ചത്തില്‍ വിളിക്കും. അദ്ദേഹത്തിനോട് ദിവസവും എത്ര തവണ വഴക്ക് കൂടുമെന്ന ചോദ്യത്തിനും താന്‍ ഉച്ചത്തില്‍ സംസാരിക്കും എന്നേയുള്ളുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X