»   » പോക്കറ്റടിയ്ക്കുന്ന സലിം കുമാര്‍

പോക്കറ്റടിയ്ക്കുന്ന സലിം കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
ഈച്ചയാര്‍ക്കുന്ന വ്രണവുമായി കൊല്‍ക്കത്ത ഹൗറ റെയില്‍വേ പ്ലാറ്റ് ഫോമില്‍ അലസമായി ചുറ്റിത്തിരിയുന്ന പോക്കറ്റടിക്കാരന്‍ മറ്റാരുമല്ല, നടന്‍ സലീംകുമാറാണ്. റെയില്‍വേയില്‍ നിന്ന് അനുവാദം വാങ്ങിച്ചു കൊണ്ട് രഹസ്യമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സിനിമയാകട്ടെ അപ്പാവിന്‍ മീശയുമാണ്.

മലയാളസിനിമയിലെ ഒരുകാലത്തെ ഹിറ്റ് നടിയായിരുന്ന രോഹിണിയാണ് വാക്കിടോക്കിയിലൂടെ ആക്ഷന്‍കട്ട് പറഞ്ഞുകൊണ്ട് റെയില്‍വേ പ്ലാറ്റ് ഫോമില്‍ ചുറ്റിത്തിരിയുന്ന സംവിധായിക. രോഹിണിയുടെ സംവിധാന സംരംഭത്തിന് നിര്‍മ്മാതാവിന്റെ വേഷം അലങ്കരിക്കുന്നത് ചേരനും.

റെയില്‍വേ പ്ലാറ്റ് ഫോമിന്റെ യഥാര്‍ത്ഥ പ്രതിരൂപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിത്രീകരണത്തില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്. പായ്ക്കറ്റ് ഫുഡ്‌സും ആനുകാലിക പ്രസിദ്ധീകരണങ്ങളും നിറച്ച ഉന്തുവണ്ടിയില്‍ ഒളിച്ചുവെച്ച ക്യാമറ റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടാണ് നേര്‍ചിത്രം ഒപ്പിയെടുക്കുന്നത്.

കാട്ടില്‍ വന്യജീവികളുടെ ജീവിതം പകര്‍ത്തുന്നതില്‍ നിപുണനായ അല്‍ഫോന്‍സോ റോയിക്ക് തിരക്കുപിടിച്ച ഹൗറ റെയില്‍വേ പ്‌ളാറ്റ് ഫോമിലും ഷൂട്ടിംഗിന്റെ രഹസ്യസ്വഭാവം കൃത്യമായി സൂക്ഷിക്കാന്‍ കഴിയുന്നു. വ്രണമുള്ള ഈച്ചയാര്‍ക്കുന്ന കാലുമായി ആളുകള്‍ക്കിടയില്‍ ചെന്നിരിക്കുന്ന സലീംകുമാര്‍ ചുറ്റുമുള്ള ആളുകളെ അമ്പരിപ്പിക്കുന്നുണ്ട്. അവര്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റ് പോകുന്നതും സലീംകുമാര്‍ രസകരമായി ആസ്വദിക്കുന്നു.

അഭിനയജീവിതത്തിലേക്ക് ശക്തമായ തിരിച്ചെത്തിയ രോഹിണി സംവിധായികയുടെ കുപ്പായമണിയുന്ന പ്രഥമ സംരംഭത്തില്‍ നിര്‍മ്മാതാവായ ചേരന്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. പശുപതി, നാസര്‍, നിത്യാമേനോന്‍ എന്നിവരാണ് അപ്പാവിന്‍ മീശയിലെ മറ്റ് താരങ്ങള്‍. സലീംകുമാറിന് ഏറെ പ്രതീക്ഷ നല്കുന്നു ഇതിലെ പോക്കറ്റടിക്കാരന്‍ എന്ന കേന്ദ്രകഥാപാത്രം. ചിത്രം അടുത്തവര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

English summary
This ace comedian of Mollywood will be seen in an important role in the movie Appavin Meesai directed by actress Rohini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam