»   » അവസരങ്ങള്‍ കുറയുന്നു, വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിക്കുമോ? സമാന്ത പറയുന്നു

അവസരങ്ങള്‍ കുറയുന്നു, വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിക്കുമോ? സമാന്ത പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെയായി സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവുമാണ് തെന്നിന്ത്യയിലെ ചര്‍ച്ച. വിവാഹം അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ സഹോദരന്‍ അഖില്‍ അക്കിനേനിയുടെ വിവാഹത്തിന് ശേഷമാണ് സാമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമെന്നാണ് അറിയുന്നത്.

സമാന്ത വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷിക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സമാന്തയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതുക്കൊണ്ട് തന്നെ വിവഹാത്തിന് ശേഷം നടി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.

എനിക്കൊപ്പം ജോലി ചെയ്യാന്‍ പേടി

നാഗാര്‍ജുനയുടെ മരിമകളാകാന്‍ പോകുന്ന സമാന്തയ്‌ക്കൊപ്പം എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം താന്‍ അഭിനയിക്കുന്നതില്‍ നാഗാര്‍ജുനയ്ക്ക് സന്തോഷമുള്ളുവെന്ന് സമാന്ത പറയുന്നു.

അഭിനയം നിര്‍ത്തരുത്

അതേസമയം ഞാന്‍ അഭിനയം നിര്‍ത്തുന്നതിനോടാണ് നാഗാര്‍ജുനയ്ക്ക് വിഷമമെന്നും സമാന്ത പറയുന്നു. വിവാഹത്തിന് വീട്ടില്‍ ഒതുങ്ങി കൂടുന്ന തെലുങ്ക്-തമിഴ് നടിമാരെ കുറിച്ചുള്ള ഉറപ്പില്ലായ്മ മാറ്റുകയാണ് തനിക്ക് വേണ്ടതെന്നും സമാന്ത പറഞ്ഞു.

നാഗചൈതന്യയുടെ സമ്മതം

നാഗചൈതന്യയ്ക്ക് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിടാന്‍ താത്പര്യ കുറവില്ലെന്നും നടി വ്യക്തമാക്കി.

ജനതാ ഗാരേജ്

ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനതാ ഗാരേജ് എന്ന ചിത്രത്തിലാണ് സമാന്ത ഒടുവില്‍ അഭിനയിച്ചത്. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു.

English summary
Samantha about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam