നാഗചൈതന്യയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ആദ്യമായി സമാന്ത പറയുന്നു
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെയും സമാന്തയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തായായിരുന്നു. ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തളോട് നാഗചൈതന്യയോ സമാന്തയോ പ്രതികരിച്ചിരുന്നില്ല.
അടുത്തിടെ വിവാഹത്തിന് മുന്നോടിയായി ഇരുവരും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. വിവാഹത്തിനുള്ള തീയതിയും നിശ്ചയിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അതിന് പിന്നാലെ ഇതാ സമാന്ത പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രതികരിക്കുന്നു.

വിവാഹ തീയേതി വ്യാജമാണ്
മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന വിവാഹ തീയേതികളെല്ലാം വ്യാജമാണ്. ഇതുവരെ വിവാഹ തീയേതി തീരുമാനിച്ചിട്ടില്ലെന്ന് സമാന്ത പറയുന്നു. ഒരു സൗത്ത് സ്‌കോപ് സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

തീയേതി പറയാനാകില്ല
ഞങ്ങള്‍ പ്രണയത്തിലാണ് പക്ഷേ വിവാഹ തീയേതി എപ്പോഴാണെന്ന് പറയാനാകില്ലെന്ന് സമാന്ത പറയുന്നു.

പ്രണയത്തിലാത്
2009ലാണ് ഞങ്ങള്‍ ആദ്യമായി പ്രണയം തുറന്ന് പറഞ്ഞത്. ആ സമയത്ത് നാഗചൈതന്യ മാനസികമായി തയ്യാറെടുത്തിരുന്നില്ല. പിന്നീട് ഒരിക്കല്‍ എന്നോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് എപ്പോഴോ ഞങ്ങള്‍ പ്രണയത്തിലായതെന്ന് സമാന്ത പറയുന്നു.

ഹിന്ദു മതത്തിലേക്ക്
ക്രിസ്ത്യന്‍ മതവിശ്വാസിയായ സമാന്ത അടുത്തിടെ ഹിന്ദു മതം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം ചെന്നൈയില്‍ വച്ചും ഹിന്ദുമത വിശ്വാസ പ്രകാരം ഹൈദരാബാദില്‍ വച്ചും വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാന്തയുടെ ഫോട്ടോസിനായി...


Click it and Unblock the Notifications