നയന്‍താരയെ പരിഹസിച്ച രാധാ രവിയ്‌ക്കെതിരെ തുറന്നടിച്ച് സാമന്തയും! നടനെതിരെ രൂക്ഷ വിമര്‍ശനം! കാണൂ
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ പരിഹസിച്ച രാധാ രവിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു വന്നത്. നയന്‍സിന്റെ കൊലയുതിര്‍ കാലം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു നടിക്കെതിരെ രാധാ രവി മോശം പരാമര്‍ശം നടത്തിയിരുന്നത്. തുടര്‍ന്ന് രാധാ രവിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും നയന്‍താരയ്‌ക്കൊപ്പമായിരുന്നു നിന്നിരുന്നത്.
സിനിമ സംഘടനകളും രാഷ്ട്രിയ പാര്‍ട്ടിയുമടക്കം രാധാ രവിയെ ഒറ്റപ്പെടുത്തിയിരുന്നു. നയന്‍താരക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ നയന്‍സിന്റെ സഹപ്രവര്‍ത്തകയായ സാമന്തയും രാധാ രവിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സാമന്തയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

സാമന്തയുടെ ട്വീറ്റ്
പൊതുവേദിയില്‍ നയന്‍താരയെ രൂക്ഷമായി വിമര്‍ശിച്ച രാധാ രവി ഒരു വിഷാദ രോഗിയാണെന്നാണ് സാമന്ത തുറന്നടിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടനെതിരെ രൂക്ഷമായ ഭാഷയില്‍ സാമന്ത പ്രതികരിച്ചിരുന്നത്. രാധാ രവി വിഷാദ രോഗിയാണെന്നും പുതിയ സിനിമയുടെ ടിക്കറ്റ് അയച്ചുതരാമെന്നും സാമന്ത പറയുന്നു. തെന്നിന്ത്യന്‍ താരങ്ങളും സിനിമാ വ്രര്‍ത്തകരും ഈ വിഷയത്തില്‍ പ്രതികരിച്ച സമയത്തായിരുന്നു സാമന്തയും എത്തിയിരുന്നത്.

സാമന്തയുടെ ട്വീറ്റ്
രാധാ രവി നിങ്ങളൊരു വിഷാദ രോഗിയാണ്. അതില്‍ ഞങ്ങള്‍ക്ക് സഹതാപമുണ്ട്, നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനു സമാധാനം ലഭിക്കട്ട. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങള്‍ക്ക് അയച്ചുതരാം. സിനിമയും കണ്ട് പോപ്‌കോണും കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ. രാധാ രവിക്കെതിരെ സാമന്ത ട്വിറ്ററില്‍ തുറന്നടിച്ചു.
ട്വീറ്റ് കാണൂ

രാധാ രവിക്കെതിരെ സിനിമാ ലോകം
നേരത്തെ നയന്‍സിന്റെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും ഗായിക ചിന്മയിയും ആയിരുന്നു ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. ശക്തമായ ഭാഷയില്‍ ഇരുവരും രാധാ രവിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് രാധാ രവിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിഎംകെയും അറിയിച്ചു. തമിഴ്‌നാട് നടികര്‍ സംഘം പ്രസിഡണ്ട് വിശാലും നടനെതിരെ നടപടി എടുത്തിരുന്നു.

സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന്
സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം നടനെതിരെ രംഗത്തെത്തിയതോടെ രാധാ രവി പൂര്‍ണമായും ഒറ്റപ്പെട്ടു. രാധാ രവിയെ ഇനി തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് തമിഴിലെ പ്രമുഖ ബാനറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നയന്‍സിന്റെ എറ്റവും പുതിയ ചിത്രം നിര്‍മ്മിക്കുന്നത് കെജി സ്റ്റുഡിയോസ് എന്ന ഈ ബാനറായിരുന്നു. രാധാ രവിയെ ട്രോളി കഴിഞ്ഞ ദിവസം നയന്‍സിന്റെ ഐറയുടെ ടീസറും നിര്‍മ്മാതാക്കള്‍ പുറത്തവിട്ടിരുന്നു

ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് നയന്‍താരയെ വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിച്ച നടന്‍ സൂപ്പര്‍സ്റ്റാര്‍ വിശേഷണങ്ങള്‍ എംജി ആറിനെയും ശിവാജി ഗണേഷനെയും പോലുളളവര്‍ക്ക് ചേര്‍ന്നതാണെന്നാണ് പറഞ്ഞത്. തമിഴര്‍ കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്നവരായതിനാലാണ് നയന്‍താരയ്ക്ക് ഇപ്പോഴും സിനിമയില്‍ അഭിനയിക്കാനാകുന്നത്. നയന്‍താര യക്ഷിയായും സീതയായും വേഷമിടുന്നു. മുമ്പൊക്കെ കെആര്‍ വിജയയെ പോലുളളവരാണ് സീതയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന അവസ്ഥയാണ്. രാധാ രവി പറഞ്ഞു


Click it and Unblock the Notifications











