സമാന്തയുടെ അടുത്ത ചിത്രം ധനുഷിനൊപ്പം!
സമാന്തയ്ക്ക് ഇത് നല്ല കാലമാണെന്ന് പറയാതെ അറിയാമല്ലൊ. സൂര്യയുടെ കൈ ഐശ്വര്യമുള്ളതായിരുന്നു. ഈ വര്‍ഷം തമിഴില്‍ ഏറ്റവും ഭാഗ്യം തുണച്ച നടിമാരിലൊരാളില്‍ സമാന്തയും പെടുന്നു. തുടര്‍ച്ചയായി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സിനിമകള്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
സൂര്യയ്‌ക്കൊപ്പം 'അഞ്ചാന്‍' ചെയ്തുകൊണ്ടാണ് ഈ തുടക്കം. അഞ്ചാന്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സമാന്തയ്ക്ക് അത് തുണയായി. തുടര്‍ന്ന് വിജയ്‌ക്കൊപ്പം കത്തി. 'കത്തി' കത്തിക്കയറിയപ്പോള്‍ സമാന്തയുടെ ഗ്രാഫും കുത്തനെ ഉയരുകയായിരുന്നു.

വിക്രമിനൊപ്പം ഒരു ചിത്രം എന്ന വാര്‍ത്ത അങ്ങനെ പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമൊന്നും ആയിട്ടില്ല. അതിനിടയില്‍ പുതിയ വാര്‍ത്ത, അടുത്ത ധനുഷ് ചിത്രത്തില്‍ നായികയാകുന്നത് സമാന്തയാണത്രെ. എമി ജാക്‌സണെ തള്ളിയാണ് സമാന്ത കയറിയതെന്നും കേള്‍ക്കുന്നു.
'വേലയില്ലാ പട്ടധാരി' ടീം വീണ്ടും ഒന്നിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ധനുഷ് അറിയിച്ചിരുന്നു. എമി ജാക്‌സണാണ് നായികയെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ പിന്നീട് അത് തിരുത്തി, സമാന്ത എന്നായി. സമാന്തയ്ക്കും സംഗീത സംവിധായകന്‍ അനിരുദ്ധനുമൊപ്പമുള്ള ഒരു ഫോട്ടോയോടൊപ്പം ധനുഷ് പോസ്റ്റ് ചെയ്തു, 'വിഐപി ടീം സമാന്തയെ സ്വാഗതം ചെയ്യുന്നു' എന്ന്.


Click it and Unblock the Notifications











