വിജയ് സൈലന്റ്, സൂര്യ സിംപിള്‍: സമാന്ത
തമിഴകത്ത് ഇപ്പോള്‍ ഏറ്റവും നല്ല കാലത്തിലൂടെ സഞ്ചരിക്കുന്ന നടിയാണ് സമന്ത. സൂര്യയ്ക്കും വിജയ്ക്കും ഒപ്പം ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിക്രമിനൊപ്പം അഭിനയ്ക്കാനും വിളി വന്നത്. സൂര്യയ്‌ക്കൊപ്പം 'അഞ്ചാന്‍' എന്ന ചിത്രം ചെയ്ത സമാന്തയുടെ തൊട്ടടുത്ത ചിത്രം വിജയ്‌ക്കൊപ്പം 'കത്തി'യായിരുന്നു. കത്തി കത്തിക്കയറിയതോടെ സമാന്തയുടെ റേറ്റും കൂടി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇനി വിക്രമിനൊപ്പം 'പത്ത് എണ്‍ട്രതുക്കുള്ളെ' എന്ന ചിത്രത്തിലാണ് സമാന്ത അഭിനയിക്കാനിരിക്കുന്നത്. അതിനിടയില്‍ ശങ്കര്‍- വിക്രം കൂട്ടുകെട്ടില്‍ പിറന്ന, ഇപ്പോള്‍ റിലീസിന് ഒരുങ്ങി നില്‍ക്കുന്ന 'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് സമാന്തയെയായിരുന്നു എന്നും കേട്ടിരുന്നു. എന്തോ ആകട്ടെ, തമിഴിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് അടുത്തൊരു പൊതുചടങ്ങില്‍ സമാന്ത പറയുകയുണ്ടായി.

വിജയ് സെറ്റില്‍ ഭയങ്കര സൈലന്റാണത്രെ. അധികം ആരോടും സംസാരിക്കില്ല. എന്നാല്‍ സംവിധായകന്‍ ടേക്ക് എന്ന് പറഞ്ഞാല്‍ അടുത്ത നിമിഷം അദ്ദേഹം ഉത്സാഹിക്കും. സെറ്റിലെ എല്ലാവരെയും വിജയ് അമ്പരിപ്പിയ്ക്കും. അദ്ദേഹത്തിന്റേത് ദ്വന്ദ്വ വ്യക്തിത്വമാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സമാന്ത പറയുന്നു.
ഷോട്ട് റെഡിയാകാന്‍ ഒരു മണിക്കൂര്‍ വൈകിയാലും, അത്രയും സമയം അദ്ദേഹം ഒന്നും മിണ്ടാതെ സെറ്റിലിരിക്കും. അടുത്ത നിമിഷം ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം കഥാപാത്രമായി മാറും. സൂര്യ വളരെ സിംപിള്‍ ആണെന്നാണ് സമാന്ത പറയുന്നത്. സംവിധായകനോടും തിരക്കഥയോടുമുള്ള ആത്മാര്‍ത്ഥതയാണ് സൂര്യയുടെ പ്രത്യേകത.


Click it and Unblock the Notifications











