ചിമ്പുവിന്റെ പുതിയ കാമുകി സമാന്ത!
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തില്‍ നിന്ന് നായിക പിന്മാറിയത് വാര്‍ത്തയായിരുന്നു.
45 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ പല്ലവി സുഭാഷ്, 10 ദിവസത്തെ ഷൂട്ടിങ് ബാക്കി നില്‍ക്കവെ പിന്മാറിയതിനെ തുടര്‍ന്ന്, ചിത്രത്തില്‍ ചിമ്പുവിന്റെ പുതിയ നായികയായി സമാന്ത എത്തുന്നു. സമാന്തയാണ് ഇനി ചിത്രത്തിലെ നായിക.

നേരത്തെ ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ സമാന്ത അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം, ജീവയെ നായകനാക്കി ഗൗതം ഒരുക്കിയ നീതാനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തില്‍ നായികയായതും സമാന്തയാണ്. ഇത് മൂന്നാം തവണയാണ് സമാന്ത ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഇപ്പോള്‍ തമിഴില്‍ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് സമാന്ത. വിക്രമിനൊപ്പം അഭിനയിച്ച പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. സൂര്യ-വിക്രം കുമാര്‍ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം, ധനുഷ് വെല്‍രാജ് ചിത്രം, വിജയ്-അറ്റ്‌ലി ചിത്രം എന്നിവയാണ് സമാന്തയുടെ മറ്റ് പ്രൊജക്ടുകള്‍.


Click it and Unblock the Notifications











