»   » നാഗ ചൈതന്യയുമായുള്ള വിവാഹം; ഞാന്‍ പറയുമ്പോള്‍ കേട്ടാല്‍ മാത്രം മതി എന്ന് സമാന്ത

നാഗ ചൈതന്യയുമായുള്ള വിവാഹം; ഞാന്‍ പറയുമ്പോള്‍ കേട്ടാല്‍ മാത്രം മതി എന്ന് സമാന്ത

Posted By: Rohini
Subscribe to Filmibeat Malayalam

കുറച്ചു ദിവസങ്ങളായി തെന്നിന്ത്യന്‍ സുന്ദരി സമാന്തയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. ഇരുവരും ഒരുമിച്ചാണ് ഇപ്പോള്‍ താമസം എന്നും വിവാഹം ഡിസംബറില്‍ ഉണ്ടാകും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

വിവാഹ വാര്‍ത്ത പല തവണ സമാന്ത നിഷേധിച്ചതാണ്. എന്നാല്‍ നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള പ്രണയ ബന്ധത്തെ കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ നടനും മൗനം പാലിച്ചു.

 samantha

ഒടുവില്‍ ഇതാ സമാന്ത പൊട്ടിത്തെറിയ്ക്കുന്നു. ട്വിറ്ററിലൂടെയാണ് സമാന്ത വാര്‍ത്ത നിഷേധിച്ചത്. ഞാനെന്ത് ചെയ്യണം എപ്പോള്‍ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. എപ്പോള്‍ ഞാനത് നിങ്ങളോട് പറയുന്നു എന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി എന്ന് സമാന്ത പറഞ്ഞു.

തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സമാന്ത ഇപ്പോള്‍. അ ആ എന്ന തെലുങ്ക് ചിത്രമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്. ധനുഷിനൊപ്പമുള്ള ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

English summary
Samantha reacts angrily to rumours about her marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X