ശിവകാര്‍ത്തികേയന് കൊടുക്കാന്‍ സമാന്തയ്ക്ക് ഇക്കൊല്ലം ഡേറ്റില്ല!
ശിവകാര്‍ത്തികയേന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ സമാന്ത നായികയായെത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം സമാന്ത ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. തെലുങ്കിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണത്രെ സമാന്ത.
മൂന്ന് തമിഴ് ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ തന്നെ സമാന്ത. വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രം അവസാനഘട്ട ഷൂട്ടിങ് തിരക്കിലാണ്. അത് കഴിഞ്ഞാല്‍ സൂര്യ-വിക്രം കുമാര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിനാണ് ഡേറ്റ്. ധനുഷ് നായകനാകുന്ന വെല്‍രാജ് ചിത്രമാണ് മറ്റൊന്ന്.

ഈ മൂന്ന് ചിത്രങ്ങളുടെ തിരക്കു കഴിഞ്ഞാല്‍ വിജയ് യെ നായകനാക്കി രാജാറാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. തെലുങ്കിലും ഒന്ന് രണ്ട് ചിത്രങ്ങളുണ്ട്. ഈ വര്‍ഷം സമാന്തയ്ക്കിനി ഡേറ്റില്ലെന്നാണ്, ശിവകാര്‍ത്തികേയന്റെ ചിത്രത്തില്‍ നിന്ന് നടി പിന്മാറാനുള്ള കാരണമായി പറയുന്നത്.
രജനി മുരുകന്‍ എന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്റേതായി അടുത്ത റിലീസ്. ജൂലൈ 17 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ് ചിത്രം


Click it and Unblock the Notifications