നയന്‍താര വിജയ് യുടെ ഭാഗ്യംകെട്ട നടി, സമാന്ത മതി !
വിജയ് യുടെ 59-മത് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയത് വാര്‍ത്തയായിരുന്നു. എന്തുകൊണ്ട് നയന്‍താര പിന്മാറിയെന്നത് വ്യക്തമല്ല. എന്നാല്‍ വിജയ് ഫാന്‍സിന് നയന്‍താര വിജയ് യുടെ നായികയാകുന്നത് ഇഷ്ടമല്ല. നയന്‍താര വേണ്ട സമാന്ത മതിയെന്നാണ് ഫാന്‍സിന്റെ പക്ഷം. അഭിപ്രായം മാനിച്ച് വിജയ് യുടെ 59-മത് ചിത്രത്തില്‍ സമാന്തയെ നായികയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
വെറുതെയല്ല, അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഒരു നടനെന്ന നിലയില്‍ വിജയ്ക്ക് വിജയങ്ങള്‍ എന്നപോലെ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അവിടെ ഇന്‍ട്രസ്റ്റിങായ കാര്യം എന്താണെന്ന് ചോദിച്ചാല്‍, വിജയ്ക്ക് ഹിറ്റുകള്‍ നല്‍കിയ സംവിധായകനും നായികമാര്‍ക്കുമൊപ്പം താരം രണ്ട് ചിത്രങ്ങള്‍ എന്നും അഭിനയിച്ചിട്ടുണ്ട്.

കാര്യം വ്യക്തമാക്കാം, വിജയ് യുടെ ലക്കി നായികമാരായി കണക്കാക്കുന്നത് ശാലിനി, തൃഷ, ജനീലിയ, അസിന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ്. സംവിധായകര്‍, ഫാസില്‍, ധരണി, പ്രഭുദേവ, സിദ്ദിഖ്, എആര്‍ മുരുഗദോസ് എന്നിവരും. ഇനി കാതല്ക്ക് മര്യാതെ, ഗില്ലി, പോക്കിരി ഫ്രണ്ട്‌സ്, തുപ്പാക്കി എന്നിങ്ങനെയാണ് ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍. അതേ സമയം വേല്‍ എന്ന ചിത്രത്തില്‍ വിജയ്ക്ക് നായികയായി നയന്‍താര അഭിനയിച്ചിരുന്നു. അത് പൊട്ടി!
അപ്പോള്‍ സ്വാഭാവികമായും ബോക്‌സോഫീസില്‍ നൂറ് കോടി നേടിയ കത്തിയിലെ നായിക സമാന്തയുമായി വിജയ്ക്ക് അടുത്തൊരു ചിത്രം വേണം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയെ തട്ടി സമാന്തയെ നായികയാക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ഇക്കാര്യം പുലി എന്ന പുതിയ ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications