കല്യാണ ശേഷം മറ്റൊരു നടനുമായുള്ള ലിപ് ലോക്ക്, സമാന്ത വിശദീകരിയ്ക്കുന്നു!!
കല്യാണ ശേഷം നായികമാര്‍ അഭിനയിക്കുന്നത് തന്നെ വിരളമാണ്. അങ്ങനെയിരിയ്ക്കുമ്പോള്‍ വിവാഹിതയായ ഒരു നടി അതീവ ഗ്ലാമറസ്സായുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നു.. സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നു!!!
സമാന്തയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രംഗസ്ഥലം എന്ന ചിത്രത്തിലെ സമാന്തയുടെ ലിപ് ലോക്ക് രംഗം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ രംഗം ഒറിജിനലല്ല എന്ന് സമാന്ത വ്യക്തമാക്കുന്നു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാം.

ആ ലിപ് ലോക്ക്
സുകുമാരന്‍ സംവിധാനം ചെയ്ത രംഗസ്ഥലം എന്ന ചിത്രത്തിലാണ് സമാന്തയും രാം ചരണും തമ്മിലുള്ള ലിപ് ലോക്ക് രംഗമുള്ളത്. വിവാഹ ശേഷമുള്ള സമാന്തയുടെ ലിപ് ലോക്ക് എന്ന കാരണത്തിനാലാണ് ഈ രംഗം ചര്‍ച്ചയാവുന്നത്.

സിനിമയ്ക്കാവശ്യം
ചിത്രത്തില്‍ രാമലക്ഷ്മി എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് സമാന്ത അവതരിപ്പിച്ചത്. ആ സിനിമ കണ്ടവര്‍ക്കറിയാം, അങ്ങനെയൊരു ലിപ് ലോക്ക് ആ രംഗത്ത് അത്യാവശ്യമായിരുന്നു എന്ന്.

തെറ്റായി തോന്നിയില്ല
സുകുമാരന്‍ അത്ര മനോഹരമായിട്ടാണ് രംഗസ്ഥലത്തിന്റെ കഥ പറഞ്ഞത്. ലിപ് ലോക്ക് രംഗത്തിന്റെ ആവശ്യം എനിക്ക് ബോധ്യമായിരുന്നു. കഥ ആവശ്യപ്പെട്ടത് കൊണ്ടാണ് അത്തരമൊരു രംഗത്തിന് തയ്യാറായത് എന്ന് സമാന്ത പറഞ്ഞു.

ക്യാമറ ട്രിക്ക് ആണ്
എന്നാല്‍ ഞാന്‍ ചുംബിച്ചത് രാം ചരണിന്റെ ചുണ്ടുകളിലല്ല, കവിളിലാണ്. ആ രംഗം ലിപ് ലോക്ക് ആക്കി മാറ്റിയത് ക്യാമറ ട്രിക്ക് ആണെന്നും സമാന്ത വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ചര്‍ച്ചയാവുന്നു
അല്ലെങ്കില്‍ തന്നെ വിവാഹിതയായ ഒരു നടി ലിപ് ലോക്ക് രംഗത്ത് അഭിനയിച്ചത് എന്തിനാണിത്ര ചര്‍ച്ചയാക്കുന്നത്. വിവാഹം കഴിഞ്ഞ എത്രയോ നടന്മാര്‍ ഓണ്‍സ്‌ക്രീന്‍ ലിപ് ലോക്ക് ചെയ്യുന്നു. എന്ത് കൊണ്ട് അത് വിഷയമാകുന്നില്ല എന്ന് സമാന്ത ചോദിക്കുന്നു.

എനിക്കുറപ്പുണ്ട്!!
മാത്രമല്ല, രംഗസ്ഥലത്തിലെ രാമ ലക്ഷ്മി എന്ന കഥാപാത്രം കരിയറിലെ വലിയ നേട്ടമായിരിക്കും എന്ന ഉറച്ച വിശ്വാസം തനിക്കുണ്ട് എന്ന് സമാന്ത പറയുന്നു. എന്‍ മായ ചെസുവാ എന്ന ആദ്യ ചിത്രത്തിലെ ജെസ്സിയെ പോലെ ലക്ഷ്മിയും ഓര്‍മിക്കപ്പെടുമെന്ന് സമാന്ത പറഞ്ഞു.


Click it and Unblock the Notifications











