വിജയ്ക്കും സൂര്യയ്ക്കും നായിക സമാന്ത മാത്രം!

By Aswathi

തെലുങ്കിലും തമിഴിലും മാറി മാറി പരീക്ഷണം നടത്തിയ സമാന്തയ്ക്ക് ഒടുവില്‍ തമിഴില്‍ നല്ല കാലം തെളിഞ്ഞു. ഈഗ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയ സമാന്തയ്ക്ക് 2014ന്റെ തുടക്കം രാശിയോടെ തന്നെയാണ്. തമിഴിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമല്ലേ ഒന്നിച്ചഭിനയിക്കുന്നത്.

വിജയ് - മുരുകദോസ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഇനിയും പേരിടാത്ത ഒരറു ചിത്രവും സൂര്യ- ലിങ്കു സ്വാമി കൂട്ടു കെട്ടില്‍ പിറക്കുന്ന അഞ്ചാന്‍ എന്ന ചിത്രവുമാണ് സമാന്തയ്ക്ക് ഭാഗ്യവുമായി വന്നിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും എന്തിന് ഒരി ഹിന്ദി ചിത്രത്തിലും സമാന്ത അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭാഗ്യം കൊണ്ടുവന്നത് തമിഴിലും കന്നടയിലും ഒരേ സമയം ചിത്രീകരിച്ച ഈഗ എന്ന ചിത്രമാണ്.

തുപ്പാക്കി എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം വിജയ് യും മുരുകദോസും ഒന്നിക്കുന്നത് സമാന്ത നായികയാകുന്ന ഈ പുതിയ ചിത്രത്തിന് വേണ്ടിയാണ്. ഹിന്ദിയില്‍ ഇപ്പോള്‍ തുപ്പാക്കിയുടെ റീമേക്ക് ഒരുക്കുന്ന മുരുകദോസ് അതിന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ വിജയ്- സമാന്ത ചിത്രത്തിലേക്ക് കടക്കും. സൂര്യ പുത്തന്‍ ഗെറ്റപ്പിലെത്തുന്ന ആക്ഷന്‍ ചിത്രമാണ് ലിങ്കുസാമിയുടെ അഞ്ചാന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മറ്റും ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.

 സമാന്ത

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

യാ മായ ചെസാവെ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സമാന്തയുടെ തുടക്കും. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അംഗീകരിക്കപ്പെടുന്ന വേഷങ്ങള്‍ പിന്നെ ലഭിക്കാന്‍ താരത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നു.

അതിഥി വേഷങ്ങള്‍

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ എന്തോ പിന്നീട് പല ചിത്രങ്ങളിലും സമാന്തയെ അതിഥി വേഷങ്ങളില്‍ കണ്ടിട്ടുണ്ട്. വിണൈ താണ്ടി വരുവായ, നാടുനിസി നായങ്ങള്‍ എന്നീ തമിഴ് ചിത്രങ്ങളിലും ഏക് ദിവാന ത എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

ഭാഗ്യവുമായി പറന്നുവന്ന ഈഗ

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

ഈഗ എന്നാല്‍ ഈച്ച എന്നാണ് അര്‍ത്ഥം. ഈ ഈച്ച സമാന്തയുടെ ജീവിതത്തില്‍ ഒരു ഭാഗ്യമായിരുന്നു. കന്നടയിലും തമിഴിലും ഒരേസമയം ചിത്രീകരിച്ച ചിത്രത്തിന് ഒത്തിരി ഫിലീം ഫെയര്‍ പുരസ്‌കാരങ്ങള്‍ സമാന്തയെ തേടിയെത്തി.

നീതാനെ എന്‍ പൊന്‍വസന്തം

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

ജീവയ്‌ക്കൊപ്പം അഭിനയിച്ച നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും അര്‍ഹിക്കുന്ന സ്ഥാനം കണ്ടെത്താന്‍ ഈ താരത്തിന് കഴിഞ്ഞില്ല.

സെലക്ടീവാകാന്‍ തീരുമാനിച്ചു

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

ഇതോടെ താരം സെലക്ടീവായി. നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും കിട്ടുന്നില്ലെങ്കില്‍ സിനിമ വേണ്ട. അതിന് വേണ്ടി കാത്തിരിക്കും എന്ന നിലപാടായിരുന്നു പിന്നെ സമാന്തയ്ക്ക്

പ്രണയ ഗോസിപ്പുകള്‍

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

ഏതൊരു താരത്തിനെന്നപോലെ സമാന്തയ്ക്കുമുണ്ടായിരുന്ന സിനിമാ ലോകത്ത് ഒരു കാമുകന്‍. നടന്‍ സിദ്ധാര്‍ത്ഥ്. ആ പ്രണയം സമാന്ത തന്നെ സ്ഥിരീകരിച്ചതുമാണ്.

പാതി മലയാളി

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

സമാന്തയ്ക്കും മലയാളമായി അടുത്ത ഒരു ബന്ധമുണ്ട്. സമാന്തയുടെ അമ്മ വീടാണ് കേരളം. മലയാളിയാണത്രെ സമാന്തയുടെ അമ്മ. അച്ഛന്‍ ആന്ധ്രക്കാരനും. സമാന്ത ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഒരു ഭാഗ്യ പരീക്ഷണം

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

സൂര്യയും വിജയ് യും തമിഴിലെ മൂന്‍നിര സൂപ്പര്‍സ്റ്റാറുകളാണ്. ഇരുവരുടെയും ചിത്രത്തില്‍ നായികയായെത്തുകയാണ് സമാന്ത ഇനി. ഭാഗ്യം ഏത് വഴി വരും എന്ന് കണ്ടറിയാം.

മറ്റ് ചിത്രങ്ങള്‍

വിജയ്ക്കും സൂര്യയ്ക്കും സമാന്ത മാത്രം!

ഓട്ടോ നഗര്‍ രാജ, മനം, സന്തോഷ് ശിവന്റെ പേരിടാത്ത ഒരു ചിത്രം, പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്നീ തെലുങ്ക് ചിത്രങ്ങളിലാണ് സമാന്ത ഇത് കൂടാതെ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X