സമാന്ത എന്താണ് ഇങ്ങനെ?
സൂര്യയ്‌ക്കൊപ്പം അഞ്ചാന്‍ എന്ന ചിത്രത്തില്‍ ബിക്കിനിയിട്ട് എത്തിയ ഗ്ലാമര്‍ ഗേള്‍ സമാന്ത കോസ്റ്റിയൂമ്‌സിന്റെ കാര്യത്തില്‍ ഇത്തിരി കര്‍ക്കശക്കാരി തന്നെയാണ്. സിനിമ രംഗത്തെ വസത്രധാരണ ശീലങ്ങള്‍ ഒന്നും തന്നെ തന്റെ ജീവിതത്തില്‍ കൊണ്ട് വരാന്‍ ഇഷ്ടമല്ലെന്നാണ് സമാന്ത പറയുന്നത്.
ഏത് ചടങ്ങില്‍ ചെന്നാലും എല്ലാരെയും ആകര്‍ഷിക്കുന്ന വേഷം ധരിക്കുന്ന ഒരാളാണത്രേ സാമന്ത. തെലുങ്കിലും കോളിവുഡിലും നിരവധി സിനിമകള്‍ ചെയ്ത സാമന്തയക്ക് ഇപ്പോള്‍ ബോളിവുഡില്‍ ഒരു ചെറിയ ആഗ്രഹമുണ്ടെന്ന് തോന്നുന്നു.

ഈ അടുത്ത് സമാന്ത തന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. താന്‍ സുന്ദരിയല്ലെന്നാണ് സമാന്ത പറഞ്ഞത്. ഒരു കാലത്ത് ആരു തന്നെ തിരിഞ്ഞ് നോക്കിയിരുന്നില്ലന്നും, എന്നാല്‍ തന്റെ തൊലി വെളുപ്പ് പരിശ്രമത്തിന്റെ ഫലമാണെന്നും സമാന്ത പറഞ്ഞിരുന്നു.
ബ്രഹ്മോത്സവം എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ മൂല്യങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ അറ്റ്‌ലി സംവിധാനം ചെയ്ത് വിജയ് മൂന്ന് റോളിലെത്തുന്ന ചിത്രത്തില്‍ സമാന്തയാണ് നായികയായി എത്തുന്നത്.


Click it and Unblock the Notifications