വിജയ്, സൂര്യ, ഇനി വിക്രമിനും നായിക സമാന്ത

By Aswathi

ഈഗ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സമാന്തയ്ക്ക് തമിഴില്‍ തിരക്കേറുന്നു. 'നീതാനേ എന്‍ പൊന്‍ വസന്തം' എന്ന ചിത്രത്തിലൂടെയാണ് സമാന്ത തമിഴകത്ത് കാലുറപ്പിച്ചത്. ജീവ നായകനായ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള വിജയ് അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഒരേ സമയം വിജയ് യുടെയും സൂര്യയുടെയും നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സമാന്ത. അപ്പോഴിതാ മറ്റാരു വാര്‍ത്തയും. വിക്രമിനും നായിക സമാന്ത തന്നെ. തമിഴില്‍ മുന്‍ നിര നായകന്മാരായ വിക്രം, വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം ഒരേ സമയം ഒന്നിച്ചഭിനയിക്കുന്ന ഏക നടിയായിരിക്കും ഒരു പക്ഷെ സമാന്ത.

Samantha

ഛായാഗ്രഹകനായ വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന 'ഇടം മാറി ഇറങ്ങിയവന്‍' എന്ന ചിത്രത്തിലാണ് സമാന്ത വിക്രമിന്റെ നായികയാകുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ എന്ന ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ വിക്രം പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കും.

ആര്‍ മുരുകദോസും ഫോക്‌സ് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതേ സമയം ചിത്രത്തില്‍ അഭിനയിക്കുമെന്ന് സമാന്ത ഇതുവരെ കരാറൊപ്പിട്ടില്ല. ചിത്രം സംബന്ധിച്ച ചര്‍ച്ച താരവുമായി നടന്നെന്നും സമാന്ത തന്നെ ഈ വേഷം ചെയ്യുമെന്നുമാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഈ വര്‍ഷം ഇറങ്ങിയ 'ഗോലിസോഡ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിജയ് മില്‍ട്ടന്‍. കോയമ്പേട്ട് മാര്‍ക്കറ്റിലെ നല്‍വര്‍ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം തമിഴകത്ത് വന്‍ വിജയമായിരുന്നു.

തുപ്പാക്കിയ്ക്ക് ശേഷം മുരുകദോസും വിജയ് യും ഒന്നിക്കുന്ന 'കത്തി' എന്ന ചിത്രത്തിലും ലിങ്കു സ്വാമിയും സൂര്യയും വീണ്ടുമൊന്നിക്കുന്ന 'അഞ്ചാനി'ലുമാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുമന്നത്. ഇത് കൂടാതെ പയ്യയ്ക്ക് ശേഷം കാര്‍ത്തിയും ലിങ്കുസ്വാമിയും ഒന്നിക്കുന്ന ചിത്രത്തിലും നായിക സമാന്ത തന്നെയാണെന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X