For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേട്ടതൊക്കെ സത്യം തന്നെ! നടി അദിതിയെ ചേര്‍ത്ത് പിടിച്ച് ആ സന്തോഷം പങ്കുവെച്ച് നടന്‍ സിദ്ധാര്‍ഥ്, ഫോട്ടോ വൈറല്‍

  |

  സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്നിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. ബോളിവുഡിന് പുറമേ തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങി നില്‍ക്കുന്ന നടിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് അദിതിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

  Also Read: ഭാര്യയുടെ കാലാണ് ആ വീട്ടിലെ ഡെക്കറേഷന്‍; യമുനയെ വീട്ടുകാരിയെന്ന് വിളിക്കാന്‍ പറ്റില്ല, സമ്മാനവുമായി ഭര്‍ത്താവ്

  എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് നടന്‍ സിദ്ധാര്‍ഥ് എന്ത് പറയുമെന്നതാണ്. ഏറെ കാലമായി ഇരുവരു പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. അതിനാല്‍ പ്രിയതമയുടെ ജന്മദിനത്തിന് സന്ദേശവുമായി നടനെത്തുമോ എന്നറിയാനായി ഏവരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചിരുന്നത് പോലെ അദിതിയെ ചേര്‍ത്ത് നിര്‍ത്തി സിദ്ധാര്‍ഥ് വന്നിരിക്കുകയാണ്.

  'ഹൃദയത്തിന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍. ചെറുതും വലുതും ഇതുവരെ കാണാത്തതുമായ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ഓരോ യാത്രയും മികച്ചതാകട്ടെ. ഇതുവരെ ആരും കാണാത്തതും എല്ലായിപ്പോഴും സത്യമാവും, നിനക്ക് വേണ്ടി എന്തിനും ഞാൻ കൂടെയുണ്ട്. സൂര്യനെ ചുറ്റിപ്പറ്റിയുള്ള യാത്ര മികച്ചതാക്കൂ.. ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് കൊണ്ട് വളരാന്‍ ശ്രമിക്കരുത്', എന്നുമാണ് സിദ്ധാര്‍ഥ് പങ്കുവെച്ച പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.

  Also Read: എലിസബത്ത് നല്ല വ്യക്തിയാണ്; ഞാന്‍ നല്ലവനോ ചീത്തയോ എന്ന് പറയേണ്ടത് താനല്ലെന്ന് നടന്‍ ബാല

  അദിതിയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ സിദ്ധാര്‍ഥ് എടുത്ത ഒരു സെല്‍ഫി ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നടന്റെ തോളില്‍ മുഖം ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന അദിതിയാണ് ചിത്രത്തിലുള്ളത്. ഇരുവരും പ്രണയത്തിലാണെന്നുള്ളത് ഏകദേശം പറയാതെ പറയുകയാണ് ഇതിലൂടെ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.

  മുന്‍പ് സിദ്ധാര്‍ഥിന്റെ ജന്മദിനത്തിന് അദിതി പങ്കുവെച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മാന്ത്രിക കുതിരകളെയും സ്വപ്‌നങ്ങളെയും പിന്തുടരുന്നവന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അന്ന് നടി സിദ്ധാര്‍ഥിനെ പറ്റി പറഞ്ഞത്. അന്ന് മുതലിങ്ങോട്ട് താരങ്ങളുടെ പ്രണയകഥ ചര്‍ച്ചയാവുന്നുണ്ടെങ്കിലും ഈ വിഷയത്തോട് പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടപെടാന്‍ ആരും വരേണ്ടതില്ലെന്നാണ് അടുത്തിടെ സിദ്ധാര്‍ഥ് പ്രതികരിച്ചത്.

  സിദ്ധാര്‍ഥിനെയും അദിതിയെയും ഒരുമിച്ച് കണ്ടതോട് കൂടിയാണ് താരങ്ങളുടെ ചുറ്റും ചോദ്യങ്ങളുമായി ആരാധകരെത്തിയത്. പ്രണയത്തിലാണോന്നും വിവാഹം ഉടനെ ഉണ്ടാവുമോന്നുമടക്കം പല താരത്തിലുള്ള ചോദ്യങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നു. ഇതോടെയാണ് ചോദ്യങ്ങളുമായി വന്നവരോട് കടുത്ത ഭാഷയില്‍ തന്നെ സിദ്ധാര്‍ഥ് പ്രതികരിച്ചത്. മുംബൈയില്‍ വെച്ച് സിദ്ധാര്‍ഥിനൊപ്പം നടന്ന് വരുന്ന അദിതിയുടെ ചിത്രങ്ങള്‍ മുന്‍പ് വൈറലായിരുന്നു.

  മഹാസമുദ്രം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അദിതിയും സിദ്ധാര്‍ഥും കൂടുതല്‍ അടുപ്പത്തിലാവുന്നത്. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും സംഭവിച്ചതോടെ താരങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും അദിതിയുടെ കൂടെയിരിക്കുകയാണ് സിദ്ധാര്‍ഥ് ചെയ്തത്.

  Read more about: aditi rao
  English summary
  Samantha's Ex Siddharth Romantic Birthday Wishes To Aditi Rao Hydari Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X