റീമേക്ക് ചിത്രത്തിന് വേണ്ടിയുള്ള സമാന്തയുടെ ഞെട്ടിക്കുന്ന മേക്കോവര്‍; ഫോട്ടോ വൈറലാകുന്നു
വിവാഹ ശേഷവും സമാന്ത സിനിമാ ലോകത്ത് തിരക്കിലാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷവും തമിഴിലും തെലുങ്കിലും സമാന്തയെ തേടി ഒത്തിരി പുതിയ പുതിയ ചിത്രങ്ങള്‍ വരുന്നു. അതത്രയും ആത്മാര്‍ത്ഥതയോടെ സാം ഏറ്റെടുത്ത് ചെയ്യുന്നു.
ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടിയുള്ള സമാന്തയുടെ മേക്കോവര്‍ ആരാധകര്‍ക്കിടിയില്‍ വൈറലാകുന്നു. മുടി വെട്ടി പുതിയ ഗെറ്റപ്പിലാണ് യു ടേണിന്റെ റീമേക്കില്‍ സമാന്ത എത്തുന്നത്.

ഈ മേക്ക് ഓവര്‍
ഇതാണ് സമാന്തയുടെ പുതിയ ലുക്ക്. ഫേസ്ബുക്കിലും ട്വിറ്ററിലും ഈ ചിത്രം വൈറലാകുകയാണ്. കന്നടയില്‍ ഹിറ്റായ യു ടേണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സമാന്തയുടെ പുതിയ മേക്ക് ഓവര്‍.

യൂടേണ്‍ എന്ന ചിത്രം
ട്രാഫിക് അപകടത്തെ കുറിച്ചുള്ള സിനിമയാണ് യു ടേണ്‍. ട്രാഫിക് റൂള്‍ തെറ്റിച്ച് വരുന്ന ഒരാളുടെ മരണത്തിന്റെ നിഗൂഡതകളാണ് യൂ ടേണ്‍ എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം.

സൂപ്പര്‍ ഹിറ്റ്
2016 ല്‍ റിലീസ് ചെയ്ത ചിത്രം കന്നടയില്‍ സൂപ്പര്‍ ഹിറ്റാണ്. സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രം ഒത്തിരി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

സമാന്ത വിവാഹ ശേഷം
വിവാഹ തിരക്കുകള്‍ കഴിഞ്ഞ ഉടനെ സമാന്ത സിനിമാ തിരക്കുകളിലേക്ക് മാറിയിരുന്നു. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ഏറ്റെടുക്കുമ്പോള്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ പൂര്‍ണ പിന്തുണ നടിയ്ക്കുണ്ടായിരുന്നു.

പുതിയ സിനിമകള്‍
ഇരുമ്പ് തിറൈ എന്ന തമിഴ് ചിത്രമാണ് തമിഴില്‍ സമാന്തയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. രംഗസ്ഥലം, സീമ രാജ, സൂപര്‍ ഡ്യൂലക്‌സ്, മഹാനദി, നടികയാര്‍ തിലകം എന്നിവയാണ് സമാന്തയുടെ മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications