»   » വിജയ്, സൂര്യ എന്നിവരെ സര്‍ എന്നാണ് വിളിച്ചത്.. പക്ഷെ വിശാലിനെ...; സമാന്ത പറയുന്നു

വിജയ്, സൂര്യ എന്നിവരെ സര്‍ എന്നാണ് വിളിച്ചത്.. പക്ഷെ വിശാലിനെ...; സമാന്ത പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സമാന്തയെയും വിശാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമ്പ് തിരൈ. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സിനിമയിലെ പ്രധാന താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തിയ 2017ലെ അന്യഭാഷ ചിത്രങ്ങള്‍, ബാഹുബലി മാത്രമല്ല!!

അവിടെ വച്ചാണ് സമാന്ത തന്റെ സഹതാരത്തെ കുറിച്ച് വാചാലനായത്. വിജയ്, വിക്രം തുടങ്ങിയവരെയൊക്കെ സര്‍.. സര്‍ എന്ന് വിളിച്ച് ശീലിച്ച തനിക്ക് വിശാലിന്റെ സെറ്റ് തീര്‍ത്തും പുതിയ അനുഭവമായിരുന്നു എന്ന് സമാന്ത പറയുന്നു.

സൂര്യ വിജയ് സെറ്റ്

സൂര്യ, വിജയ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ബഹുമാനക്കൂടുതല്‍ ഉണ്ടാവും. അവരെയൊക്കെ സര്‍.. സര്‍ എന്നാണ് വിളിച്ചിരുന്നത്..

വിശാലില്‍ എത്തുമ്പോള്‍

എന്നാല്‍ വിശാല്‍ ലൊക്കേഷനില്‍ വലിയ തമാശയാണ്. ഓടിയും ചാടിയും.. വല്ലാത്ത എനര്‍ജിയാണ് വിശാലിന്.. എന്നെക്കാള്‍ ചെറിയ ആളായിട്ടാണ് തോന്നാറുള്ളത്.

അഭിനയവും ലുക്കും

ഇരുമ്പ് തിരൈ എന്ന ചിത്രത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍, വിശാലിന്റെ കരിയറിലെ ബെസ്റ്റ് എന്ന് തന്നെ പറയാം. അഭിനമായാലും ലുക്കായാലും മികച്ചു നില്‍ക്കുന്നു - സമാന്ത പറഞ്ഞു.

സന്തോഷവതിയാണ്

ചിത്രത്തിന്റെ സംവിധായകനെ കുറിച്ചും സമാന്ത വാചാലയായി. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സമാന്ത പങ്കുവച്ചു.

English summary
Samantha reveals how Vishal is different from Vijay, Suriya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam