»   » പഠിക്കാനും മിടുക്കിയായിരുന്നു, സമാന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍!!

പഠിക്കാനും മിടുക്കിയായിരുന്നു, സമാന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍!!

By: Sanviya
Subscribe to Filmibeat Malayalam

സമാന്തയുടെ പ്രണയവും വിവാഹകാര്യവുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടെന്നുമാണ് കേള്‍ക്കുന്നത്. പ്രണയത്തിലാണെന്ന് നടി സമ്മതിച്ചുവെങ്കിലും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്.

എന്നാല്‍ സമാന്തയുടെ പ്രണയവും വിവാഹകാര്യങ്ങളുമെല്ലാം നില്‍ക്കട്ടെ. നടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടോ. ഇപ്പോള്‍ ക്യാമറയ്ക്ക് മുമ്പിലെ പോലെ മിടുക്കി തന്നെയായിരുന്നു പഠിക്കുന്ന സമയത്തും. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ എണ്‍പതിന് മുകളിലാണ് മാര്‍ക്ക്. കണക്കിന് നൂറില്‍ നൂറ് മാര്‍ക്ക്.

samantha-08

ചെന്നൈയിലെ ഹോളി എയ്ഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നാണ് സമാന്ത ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയത്. പ്ലസ് ടു പാസായതും ഉയര്‍ന്ന് മാര്‍ക്കോടെയാണ് സമാന്ത പാസയത്. 2007ല്‍ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്നാണ് സമാന്ത ബിരുദം നേടുന്നത്. താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍.

-
-
-
-
-
English summary
Samantha shared her educational certificate on facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam