സിദ്ധാര്‍ത്ഥും സമാന്തയും ഒന്നിക്കുന്നു !
സിദ്ധാര്‍ത്ഥും സമാന്തയും ഒന്നിക്കുന്നു എന്ന് കേട്ടാല്‍ ജീവിതത്തിലാണോ എന്ന് ചിലര്‍ക്ക് സന്ദേഹമുണ്ടാകാം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായല്ലോ. എന്തായാലും ഇപ്പോഴുള്ള ആ കുടിച്ചേരല്‍ ജീവിതത്തിലല്ല, സിനിമയിലാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കിന് വേണ്ടിയാണ് അനൗദ്യോഗിക പ്രണയജോഡികളായ സിദ്ധാര്‍ത്ഥും സമാന്തയും ഒന്നിക്കുന്നത്. ചിത്രത്തില്‍ അഭിനയയിക്കാമെന്ന് ഇരുവരും സമ്മതം മൂളിയെന്നാണ് അറിയുന്നത്.

ബൊമ്മാരിലു ഭാസ്‌കറാണ് ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴിലും തെലുങ്കിലും ഒന്നിച്ച് സംവിധാനം ചെയ്യുന്നത്. നേരത്തെ 'ജൂര്‍ദസ്ത്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിദ്ധാര്‍ത്ഥും സമാന്തയും ഒന്നിച്ചഭിനയിച്ചത്.
തമിഴ് നടന്‍ ആര്യയും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്നും തീരുമാനിച്ചിട്ടില്ല.
മലയാളത്തില്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്‌റിയ നസീം, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


Click it and Unblock the Notifications