500 രൂപയ്ക്ക് ഹോട്ടലില്‍ ഹോസ്റ്റായ സാമാന്ത; കോടിപതിയായിട്ടും കഴിഞ്ഞ കാലം മറക്കാത്ത നടി
തെന്നിന്ത്യന്‍ ആരാധകരുടെ ഹരമാണ് സാമാന്ത. രാജ്യത്തെ തന്നെ ഏറ്റവും വിജയം കൈവരിച്ച നടിമാരില്‍ ഒരാളുകൂടിയാണ് സാമാന്ത. ഗോഡ് ഫാദര്‍മാരില്ലാതെ സിനിമയില്‍ എത്തിയ നടി സിനിമയില്‍ പിടിച്ച് നില്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. സിനിമയില്‍ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് സാമാന്ത സിനിമയില്‍ പിടിച്ച് നിന്ന് തുടങ്ങിത്. തമിഴിലും തെലുഗുവിലുമായി 2010 മുതല്‍ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി.
ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തില്‍ സെക്കണ്ട് ഹീറോയിന്‍ ആയിട്ടാണ് സാമാന്തയുടെ അരങ്ങേറ്റം. ചിമ്പുവും തൃഷയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ നാന്‍ ഈ, നീ താനേ എന്‍ പൊന്‍ വസന്തം, തങ്ക മകന്‍, 24, തെരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

തുടര്‍ന്ന് വളരെ സക്‌സസ്ഫുള്‍ ആയ നടിയായി വളര്‍ന്ന് കഴിഞ്ഞ നടി നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായി. എന്നാല്‍ ഇരുവരും പിന്നീട് ബ്രേക്ക് അപ്പ് ആയി. ഇതിന് ശേഷമാണ് സാമാന്ത തെലുഗു നടന്‍ നാഗചൈതന്യയുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹിതരാകുന്നതും.
2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. നാല് വര്‍ഷത്തെ വിവാഹ ജീവിതം ഇരുവും 2021ല്‍ വേര്‍പിരിഞ്ഞു. ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പല വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു. പ്രധാനമായും സാമാന്തയ്‌ക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍.
സാമാന്തയ്ക്ക് മറ്റൊരാളുമായി സിനിമയില്‍ നിന്ന് തന്നെ പ്രണയമുണ്ടായെന്നും ഇതോടെ നാഗചൈതന്യയുമായി ഉള്ള വിവാഹ ബന്ധത്തില്‍ ഒരു കുഞ്ഞ് ഉണ്ടാകാന്‍ നടി വിസമ്മതിച്ചു എന്നുമാണ് അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമിട്ടുകൊണ്ട് നടി വീണ്ടും സിനിമയിലേക്കും വെബ് സീരീസുകളിലേക്കും എത്തി അഭിനയ ജീവിതം തുടരുകയായിരുന്നു. സിറ്റാഡെല്‍ എന്ന സീരീസിന്റെ വര്‍ക്കിലാണ് നടി ഇപ്പോള്‍.
വിവാഹ മോചനത്തിന് ശേഷം സാമാന്ത പുഷ്പയിലെ ഐറ്റം ഡാന്‍സില്‍ എത്തിയത് പ്രേക്ഷകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഊ ആണ്ടവ മാമ എന്ന പാട്ടില്‍ നടി അഭിനയിച്ചത് അതിന്റെ വരികളിലെ പ്രാധാന്യം കൊണ്ടാണെന്ന് സാമാന്ത പറഞ്ഞിരുന്നു. ഇതിനിടെ നടി മയോസൈറ്റിസ് എന്ന അസുഖത്തിന്റെ പിടിയിലായെന്നും നടി തന്നെ അറിയിച്ചിരുന്നു.

ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത സാമാന്ത ട്രീറ്റ്‌മെന്റിന് ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്. എന്നാല്‍ പിന്നീട് സാമാന്ത നടത്തിയത് ശക്തമായ തിരിച്ചുവരവാണ്. മാത്രമല്ല, ഇന്നും തെന്നിന്ത്യയിലെ ധനികയായ നടിയാണ്. ഒരു സിനിമയ്ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഇന്ന് കോടികള്‍ കൈയ്യിലുള്ള നടി ഒരിക്കല്‍ വെറും 500 രൂപയ്ക്ക് ഹോസ്റ്റസ് ആയി പ്രവര്‍ത്തിച്ചിരുന്നെന്ന സത്യം പലര്‍ക്കും അറിയില്ല.
10ലോ പ്ലസ് വണ്ണിലോ പഠിക്കുന്ന കാലത്ത് ഒരു ഹോട്ടലില്‍ 8 മണിക്കൂര്‍ കോണ്‍ഫറന്‍സിന് ഹോസ്റ്റ് ആയി പ്രവര്‍ത്തിച്ചു. അന്ന് കിട്ടിയത് 500 രൂപയാണ്. അതാണ് തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം എന്നും സാമാന്ത പറയുന്നു. ഇപ്പോഴിതാ അറ്റ്‌ലീ തെലുങ്കില്‍ അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായിക സാമാന്തയായിരിക്കുമെന്നാണ് അറിയിക്കുന്നത്.


Click it and Unblock the Notifications