സമാന്തയുടെ വിചിത്രമായ ഒരു ആവശ്യം കേള്‍ക്കൂ
തെന്നിന്ത്യന്‍ താരം സമാന്തയ്ക്ക് ഒരു ആവശ്യമുണ്ട്. ആവശ്യം കേട്ട് ആരും വാളെടുക്കരുത്. നടിയുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ തികച്ചും ന്യായമാണ്. നാളിതുവരെ ആരും ആവശ്യപ്പെടാത്ത ഒരു വിചിത്രമായ ആവശ്യം. സസ്‌പെന്‍സ് അധികം ഇടുന്നില്ല, കാര്യത്തിലേക്ക് വരാം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മറ്റൊന്നുമല്ല, തമിഴ് സ്റ്റൈല്‍ മന്നന്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 അടുത്ത വര്‍ഷം മുതല്‍ പൊതു അവധിയായി പ്രഖ്യാപിച്ചു കൂടെ എന്ന്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സമാന്ത ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോകം മുഴുവന്‍ ആരാധകരുള്ള രജനികാന്തിന്റെ പിറന്നാള്‍ ദിനം എല്ലാവര്‍ക്കും നല്ല രീതിയില്‍ ആഘോഷിക്കാനായി അന്നേ ദിവസം അവധിയാക്കിക്കൂടെ എന്നാണ് സമാന്ത ചോദിക്കുന്നത്. നാല്‍പത് വര്‍ഷമായി രജനി സിനിമയില്‍ വന്നിട്ട്. ദൈവത്തെ പോലെയാണ് ആരാധകര്‍ അദ്ദേഹത്തെ കാണുന്നത്. അപ്പോള്‍ പിന്നെ തന്റെ ആവശ്യം ന്യായമല്ലേ എന്ന് സമാന്ത ചോദിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ.
എന്തായാലും രജനിയ്ക്ക് വേണ്ടി നാളിതുമവരെ മറ്റൊരാളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടാവില്ല. രജനികാന്തിന്റെ പിറന്നാള്‍ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എല്ലാവരും ആശംസകള്‍ അറിയിച്ചിരുന്നു. രജനികാന്തിന്റെ പിറന്നാള്‍ ദിനമായ 12ന് തന്നെ 'ലിങ്ക' റിലീസ് ചെയ്യാന്‍ വേണ്ടി 10 ലക്ഷം രൂപയാണ് കെട്ടിവച്ചത്. അന്ന് രജനിയുടെ പേരില്‍ തമിഴകം മുഴുവന്‍ ആഘോഷമായിരുന്നു


Click it and Unblock the Notifications











