»   » സമീറയെത്തുന്നു അഭിസാരികയായി

സമീറയെത്തുന്നു അഭിസാരികയായി

Posted By:
Subscribe to Filmibeat Malayalam
Sameera Reddy,
പതിവ് വഴിയില്‍ നിന്ന്‌ മാറി നടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നടി സമീറ റെഡ്ഡി. ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ ഒരു അഭിസാരികയുടെ വേഷമാണ് നടിയ്ക്ക്. ചെന്നൈയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ഗൗതം മേനോന്റെ അസിസ്റ്റന്റ് വരയാണ് ചിത്രത്തിലെ നായകന്‍. സാധാരണ കൊമ്യേഷ്യല്‍ ചിത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായാണ് ഗൗതം ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പാട്ടുകളൊന്നുമില്ല. അന്താരാഷ്ട്ര പ്രേക്ഷകരെ ഉന്നം വച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

ചിത്രത്തിലെ റോള്‍ സമീറയുടെ കരിയറില്‍ ഒരു ബ്രേക്ക് ആവുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രണയവും രതിയും വയലന്‍സും ഇടകലര്‍ന്ന ട്രീറ്റ്‌മെന്റാണ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം തൃഷയെ നായികയാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ചെയ്ത ഒരു മഴക്കാലം എന്ന ചിത്രം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Now the Bollywood beauty is said to be working ‘secretly’ on a film directed by Gautham Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam