മകളെ വേണം! കുഞ്ഞുമേഘ്‌നയ്ക്കായി കാത്തിരിക്കുന്നു! ഗര്‍ഭകാലം ആഘോഷിച്ച് സമീറ റെഡ്ഡി! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സമീര റെഡ്ഡി. സൂര്യയ്‌ക്കൊപ്പമുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ച്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വാരണം ആയിരമെന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതിന് പിന്നിലെ കാരണം സമീരയുടെ അസാധ്യ പ്രകടനമായിരുന്നു. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി അടുത്തിടെയാണ് താരം രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന താരം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

മൂത്ത പുത്രന്‍ അച്ഛന്‍ കുട്ടിയാണെന്നും അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും സമീര പറയുന്നു. കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നാണ് താരം പറയുന്നത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വാരണം ആയിരത്തില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. ആ സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരുന്നുവെന്നും ഷൂട്ട് കഴിഞ്ഞാലുടന്‍ തന്നെ താനും സൂര്യയും ബേബി സ്റ്റോറിലേക്ക് ഓടുമായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിനായുള്ള ഉടുപ്പുകള്‍ വാങ്ങാനായിരുന്നു ആ പോക്ക്, വളരെ നല്ല വ്യക്തിത്വത്തിനുടമയാണ് സൂര്യ.

Sameera Reddy

വാരണം ആയിരത്തിനും മുന്നേ അജിത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് അസല്‍ വന്നത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോഴും വളരെ കംഫര്‍ട്ടബിളായിരുന്നു താന്‍. പാരീസിലായിരുന്നു ചിത്രീകരണം. ശാലിനിക്കും തന്നോട് നല്ല സ്‌നേഹമാണ്. അജിത്തും ശാലിനിയും നല്ല ജോഡികളാണെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X