ഗര്‍ഭകാലം ആസ്വദിച്ച് സമീറ റെഡ്ഡി! കുഞ്ഞതിഥിക്കായി ഇനിയും കാത്തിരിക്കാന്‍ വയ്യ! ചിത്രം വൈറല്‍! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന സിനിമ കണ്ടവരാരും ഈ അഭിനേത്രിയെ മറക്കില്ല. സൂര്യയ്‌ക്കൊപ്പമുള്ള മികച്ച കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴകത്തെ മികച്ച പ്രണയചിത്രങ്ങളിലൊന്ന് കൂടിയാണ് ഈ സിനിമ. തെന്നിന്ത്യകളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. ബോളിവുഡ് സിനിമകളുടെ ഭാഗമാവാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുനാള്‍ വരും, ബഡ്ഡി തുടങ്ങിയ മലയാള സിനിമകളിലും സമീറ അഭിനയിച്ചിരുന്നു.
ബൈക്ക് റൈഡിങ്ങിനിടയിലായിരുന്നു സമീറ അക്ഷയ് വര്‍ധയെ പരിചയപ്പെട്ടത്. അധികം വൈകാതെ ആ ബന്ധം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മറാത്തി ആചാരപ്രകാരമായാണ് ഇവരുടെ വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് താരദമ്പതികള്‍. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പുതിയ വിശേഷം പങ്കുവെച്ചത്.

നിനക്കായി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും താരം കുറിച്ചിട്ടുണ്ട്. നിറവയറുമായി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സമീറയുടെ ഫോട്ടോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹത്തോടെ സമീറ സിനിമയില്‍ നിന്നും അകലുകയായിരുന്നു. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പുതിയ വിശേഷത്തെക്കുറിച്ച് താരം തന്നെ സ്ഥിരീകരണം നടത്തിയത്. സമീറ റെഡ്ഡിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications