twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉടനെ സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവുമോ? മോഹന്‍ലാലിനെ നായകനാക്കാന്‍ താല്‍പര്യമുണ്ടെന്ന് സമുദ്രക്കനി!

    |

    നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന ആളാണ് സമുദ്രക്കനി. പ്രധാനമായും തമിഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. അവസാനമായി മോഹന്‍ലാലിന്റെ ഒപ്പത്തില്‍ വില്ലനായിട്ടെത്തിയാണ് സമുദ്രക്കനി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിരിക്കുകയാണ് താരം.

    അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന കാര്യം സമുദ്രക്കനി അറിയിച്ചത്. നേരത്തെ ശിക്കാര്‍, ഒപ്പം എന്നീ സിനിമകളിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇനി കെ വി ആനന്ദ് സംവിിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം സമുദ്രക്കനി അഭിനയിക്കുന്നുണ്ട്.

    samdrakani

    മോഹന്‍ലാല്‍ സാറിന് വേണ്ടിയൊരു സിനിമയ്ക്ക് എന്റെ മനസില്‍ ചില വിഷയങ്ങളുണ്ട്. എല്ലാം ശരിയായി വരികയാണെങ്കില്‍ അത്തരമൊരു സിനിമ എടുക്കും. മോഹന്‍ലാല്‍ ലോകം കീഴടക്കിയ നടനാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വളരെ മികച്ചൊരു അനുഭവമാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വമ്പന്മാരെ അണിനിരത്തി ഒരുക്കുന്ന കാപ്പാന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്.

    സൂര്യയും മോഹന്‍ലാലുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയേഷയാണ് നായിക. ആര്യ, സമുദ്രക്കനി, എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.

    English summary
    Samuthirakani Plans To Make A Film With Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X