തമിഴില്‍ ഗ്ലാമറസ് നായികയായി സംയുക്ത മേനോന്‍! ജൂലായ് കാട്രില്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു നടി അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്നിറങ്ങിയ ലില്ലി എന്ന ചിത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ, ആസിഫ് അലിയുടെ അണ്ടര്‍ വേള്‍ഡ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി. സംയുക്തയുടെ ആദ്യ തമിഴ് ചിത്രം ജൂലായ് കാട്രിലിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റ ട്രെയിലറില്‍ ലിപ് ലോക്ക് സീനിലും ഗ്ലാമറസ് വേഷത്തിലുമാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.

ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയ്‌ക്കൊപ്പം മലയാളി നടി അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്.
പ്രേമം,കവി ഉദ്ദേശിച്ചത്,ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അഞ്ജു കുര്യന്‍. ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











