»   » സനാഖാനെതിരെ പരാതി കൊടുത്തത് തൃഷയോ?

സനാഖാനെതിരെ പരാതി കൊടുത്തത് തൃഷയോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/tamil/sana-khan-statement-irritates-trisha-2-103878.html">Next »</a></li></ul>
തെന്നിന്ത്യന്‍ നടിമാരെ കുറിച്ച് അടുത്തിടെ സനാഖാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തെന്നിന്ത്യന്‍ നടിമാര്‍ രാപ്പകല്‍ പാര്‍ട്ടി കൂടി നടക്കുന്നവരാണെന്നും മൂക്കുമുട്ടെ മദ്യപിക്കുമെന്നും സെക്‌സിലേര്‍പ്പെടുന്നത് അവരുടെ ഹോബിയാണെന്നുമായിരുന്നു സന അഭിപ്രായപ്പെട്ടത്.

ഇതോടെ തെന്നിന്ത്യന്‍ നടിമാര്‍ സനയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തു വന്നു. തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് സിനിമാ സംഘടനയ്ക്ക് ഒരു നടി പരാതി നല്‍കി. ഇത് തൃഷയാണെന്നാണ് സിനിമാലോകത്തെ സംസാരം.

എല്ലാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ മിടുക്കിയായ തൃഷയ്ക്ക് സനയുടെ പരാമര്‍ശം ദഹിക്കില്ലെന്നത് ഊഹിച്ചെടുക്കാവുന്നതാണ്. അതുകൊണ്ടു തന്നെ തൃഷ തന്റെ മാനേജര്‍ വഴി സനയ്‌ക്കെതിരെ സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയെന്ന് പറഞ്ഞാലും ആരും അത്ഭുതപ്പെടില്ല. എന്നാല്‍ സനയ്‌ക്കെതിരെ പരാതി കൊടുത്തത് താനല്ലെന്നാണ് തൃഷയുടെ വിശദീകരണം. പരാതി കൊടുത്തത് താനാണെന്ന് ആരോപിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പരാതി കൊടുത്തതെന്ന് അന്വേഷിച്ച് കണ്ടുപിടിയ്ക്കണമെന്നും തൃഷ പറയുന്നു.

ഒരു സിനിമയുടെ സെറ്റില്‍ മറ്റൊന്നിലേയ്ക്ക് പറന്നു നടക്കുന്ന തനിക്ക് പരാതി നല്‍കാന്‍ സമയമെവിടെയെന്നാണ് തൃഷയുടെ ചോദ്യം.
അടുത്ത പേജില്‍
വസ്ത്രം മാറാനുള്ള സമയം പോലുമില്ലെന്ന് തൃഷ

<ul id="pagination-digg"><li class="next"><a href="/tamil/sana-khan-statement-irritates-trisha-2-103878.html">Next »</a></li></ul>
English summary
Few days before, Sana Khan made a statement in Chennai that, it is all south Indian actresses who are drunkards and addicts to drugs, while north Indian actresses are mostly with clean habbits.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam