For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും ഒന്നിക്കാന്‍ വിശാല്‍ ലിംഗുസ്വാമിക്ക് മുന്നില്‍ വച്ചത് ഒരേയൊരു നിബന്ധന!

  |

  വിശാലിനെ നായകനാക്കി 2005ലാണ് ലിംഗുസ്വാമി ശണ്ടക്കോഴി എന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. വിശാല്‍ ഒരു നായകനായി മാറുന്നതിന് മുമ്പേ തുടങ്ങിയതായിരുന്നു അവര്‍ തമ്മിലുള്ള സൗഹൃദം. ആ സൗഹൃദം തന്നെയായിരുന്നു വിശാലിനെ ശണ്ടക്കോഴിയിലെ നായകനാക്കുന്നതും. സൂര്യയെ നായകനാക്കി ലിംഗുസ്വാമി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ശണ്ടക്കോഴി. ഇരുവരും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി ലിംഗുസ്വാമി സൂര്യയ്ക്ക് പകരം വിശാലിനെ നായകാനക്കി. മറ്റൊരു ചിത്രത്തില്‍ ഒരുമിക്കാമെന്ന് സൂര്യയോടും പറഞ്ഞു.

  tamill

  വിശാല്‍ നായകനാകുന്ന ആദ്യ ചിത്രം ചെല്ലമേ ആ സമയം പൂര്‍ത്തിയായിരുന്നുമില്ല. ശണ്ടക്കോഴി വിശാലിന്റെ കരിയറിലെ ബ്രേക്കായി മാറി. ആക്ഷന്‍ ഹീറോ ഇമേജും ഈ ചിത്രത്തിലൂടെ വിശാലിന് ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം വിശാലിനൊപ്പം രണ്ടാമതൊരു ചിത്രം എന്ന ആശയം ലിംഗുസ്വാമി അവതരിപ്പിച്ചപ്പോള്‍ ഒരേഒരു നിബന്ധനയേ വിശാലിനുണ്ടായിരുന്നൊള്ളു. ഇരുവരും ഒന്നിക്കുന്ന ചിത്രം ശണ്ടക്കോഴിയുടെ രണ്ടാം ഭാഗമായിരിക്കണം. അത്രത്തോളം വിശാലിന്റെ കരിയറില്‍ ശണ്ടക്കോഴി എന്ന സ്വാധീനം ചെലുത്തിയിരുന്നു.

  ഐക്കരക്കോണത്തെ ആനന്ദി; കരുത്തുറ്റ കഥാപാത്രവുമായി മിയാശ്രീ മലയാള സിനിമയില്‍ സാന്നിധ്യമറിയിക്കുന്നു

  ശണ്ടക്കോഴി 2വിന്റെ ചിത്രീകരണം തുടങ്ങിയ സമയം വിശാലും ലിംഗുസ്വാമിയും പിണങ്ങിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ പിണക്കം സുഹൃത്തുക്കളായ തങ്ങളെ മനസുകൊണ്ട് അടുപ്പിച്ചെന്നു മാത്രമല്ല അത് ചിത്രത്തിനും ഗുണകരമായി. തങ്ങള്‍ ഒരേ വേവ് ലങ്ത് ഉള്ള സുഹൃത്തുക്കളായതിനാല്‍ ചിത്രത്തിന്റെ മേന്മ കൂടാന്‍ സഹായിച്ചെന്നും വിശാല്‍ പറഞ്ഞു.

  രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം മീരാജാസ്മിനു പകരം കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്നതാണ്. തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീര്‍ത്തി . തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും 'സണ്ടക്കോഴി 2' എന്ന് വിശാല്‍ ആത്മവിശ്വാസത്തോടെ പറയുന്നു. രാജ് കിരണ്‍, നന്ദ പെരിയസാമി, ഹരിഷ് പേരടി, അപ്പാനി ശരത്, കഞ്ചാ കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണ രീതിയാണ് രചയിതാവ് കൂടിയായ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്. ശക്തിവേലാണ് സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.

  യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനല്‍ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച 'സണ്ടക്കോഴി 2' രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തില്‍ പരം തിയറ്ററുകളില്‍ അന്നേ ദിവസം ചിത്രം പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.

  English summary
  sandakozhi2 vishal lingustwamy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X