വിജയ് ഇല്ല; സം​ഗീത ഒറ്റയ്ക്ക്; ആരാധകർ ഭയന്നത് വാസ്തവം?; ചർച്ചയായി താരകുടുംബം

നടൻ വിജയ്നെ സംബന്ധിച്ച് ജീവിതത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. തമിഴകം കൊണ്ടാടിയ സൂപ്പർ‌താരം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം പ്രവചനാതീതമാണ് വിജയുടെ ഈ നീക്കം. ഇന്നത്തെ കാലഘട്ടത്തിൽ ഒരു സൂപ്പർതാരമായത് കൊണ്ട് മാത്രം വിജയ്ക്ക് രാഷ്ട്രീയത്തിലും തിളങ്ങാൻ സാധിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.

മാത്രമല്ല താരത്തിന്റെതായ ചട്ടക്കൂടുകളിൽ കഴിഞ്ഞ വിജയക്ക് മുഖ്യധാര രാഷ്ട്രീയത്തിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുമോ എന്ന ചോദ്യവുമുണ്ട്. രാഷ്ട്രീയത്തിനപ്പുറം വിജയുടെ കുടുംബജീവിതം കഴിഞ്ഞ കുറേ മാസങ്ങളായി ചർച്ചാ വിഷയമാണ്. അച്ഛൻ എസ്എ ചന്ദ്രശേഖറുമായി അസ്വാരസ്യം, ഭാ​ര്യ സം​ഗീതയുമായി വേർപിരിയുന്നു തുടങ്ങിയ അഭ്യൂഹങ്ങളാണ് വിജയ്നെക്കുറിച്ച് ഉയർന്ന് വരുന്നത്. വരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷമാണ് സം​ഗീതയും വിജയും പിരിയുന്നെന്ന അഭ്യൂഹം കടുത്തത്.

നടന്റെ മാതാപിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ സം​ഗീതയെത്തിയില്ല. പൊതുവേദികളിൽ സം​ഗീതയെ ഇപ്പോൾ വിജയ്ക്കൊപ്പം കാണാറില്ലെന്ന് അതിന് ശേഷമാണ് ജനം ശ്രദ്ധിച്ചത്. പിന്നാലെ വേർ‌പിരിയൽ ഗോസിപ്പുകൾ പരന്നു. എന്നാൽ ഒരിക്കൽ പോലും ഇതിൽ വിശദീകരണം നൽകാൻ വിജയോ സം​ഗീതയോ തയ്യാറായില്ല.

Sangeetha Vijay

ഏറെ നാളായി പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്ന സം​ഗീത ഇപ്പോൾ ക്യാമറകണ്ണുകളിൽ പെട്ടിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനാകുന്ന മാവീരൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിനാണ് സം​ഗീത എത്തിയത്. ഒപ്പം വിജയ് വന്നിട്ടില്ല. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാനും സം​ഗീത തയ്യാറായില്ല. വിജയുടെ സിനിമകളുടെ ചടങ്ങിൽ പങ്കെടുക്കാത്ത സം​ഗീത മറ്റാെരു സിനിമയുടെ സ്ക്രീനിം​ഗിന് എത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിജയ്ക്കൊപ്പം എന്തുകൊണ്ട് സം​ഗീത പൊതുവേദികളിൽ എത്തുന്നില്ല എന്നാണ് ഉയരുന്ന ചോദ്യം.

പ്രത്യേകിച്ചും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്നെ സംബന്ധിച്ച് ​ഗോസിപ്പുകൾ കാര്യമായി ബാധിക്കും. രാഷ്ട്രീയ ഭാവിയെയും പ്രതിഛായയെയും ബാധിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് വിജയും സം​ഗീതയും മൗനം പാലിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ​ഗോസിപ്പുകൾ തീരെ ​ഗൗനിക്കാത്തതാണ് വിജയുടെ മൗനത്തിന് കാരണമെന്ന് നടന്റെ ആരാധകർ പറയുന്നു.

Sangeetha Vijay

എന്തുകൊണ്ടാണ് വിജയ് മൗനം പാലിക്കുന്നതെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടി ഇല്ല. 1999 ലാണ് സം​ഗതയും വിജയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു.

പൊതുവെ വിജയ്നെക്കുറിച്ച് വരുന്ന അനാവശ്യ ​ഗോസിപ്പുകളോട് നടന്റെ അടുത്ത വൃത്തങ്ങളോ കുടുംബമോ പ്രതികരിക്കാറുണ്ട്. എന്നാൽ വിവാഹമോചന​ അഭ്യൂഹങ്ങളോട് ഇവരാരും പ്രതികരിച്ചിട്ടില്ല. അച്ഛൻ എസ്എ ചന്ദ്രശേഖരുമായുള്ള അകൽച്ചയും ഇതിനിടെ ചർച്ചയാകുന്നുണ്ട്. രാഷ്ട്രീയ പ്രവേശന നീക്കങ്ങൾ തകൃതിയായി നടക്കവെയും അച്ഛനെ ഇതിലൊന്നും വിജയ് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

വിജയുടെ രാഷ്ട്രീയ പ്രവേശനം വർഷങ്ങൾക്ക് മുമ്പേ പിതാവ് ആ​ഗ്രഹിച്ചിരുന്നു. പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ അന്ന് പിതാവിനെതിരെ വിജയ് പരാതി നൽകുകയാണുണ്ടായത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നീക്കം എന്നാണ് പരാതിയിൽ പറഞ്ഞത്. വർഷങ്ങൾക്കിപ്പുറവും അന്നുണ്ടായ അകൽച്ച കുറഞ്ഞിട്ടില്ലെന്നാണ് വിവരം. വ്യക്തി ജീവിതത്തെക്കുറിച്ച് വിജയ് എവിടെയും സംസാരിക്കാറില്ല. ഇതും അഭ്യൂഹങ്ങൾ കനക്കുന്നതിന് കാരണമാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X