രജനികാന്തിനെ കുടുകുടെ ചിരിപ്പിച്ച് കൊലമാവ് കോകില, പ്രശംസകളുമായി ശങ്കറും!

വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയാകുന്ന തമിഴ് ചിത്രം കൊലമാവ് കോകില തമിഴകത്ത് തരംഗമായി മാറുകയാണ്. അറം എന്ന ചിത്രത്തിന് ശേഷം നായിക പ്രാധാന്യമുള്ള മറ്റൊരു ചിത്രം കൂടെ നയന്‍താരയുടെ പേരിലെത്തുകയാണ്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രത്തെ തമിഴ് ചലച്ചിത്ര ലോകവും പ്രശംസകൊണ്ട് മൂടുകയാണ്.

ചിത്രത്തെ പ്രശംസിച്ച് തലൈവര്‍ രജനികാന്തും സംവിധായകന്‍ ശങ്കറും രംഗത്തെത്തി. ചിത്രത്തെ സംവിധായകനായ നെല്‍സണ്‍ ദിലിപ്കുമാറിനെ ഫോണില്‍ വിളിച്ചാണ് രജനികാന്ത് സംസാരിച്ചത്. കൊലമാവ് കോകില താന്‍ ചിരിച്ച് ചിരിച്ച് ആസ്വദിച്ചു എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. ഇത് തനിക്ക് കൊലമാവ് കോകില ടീമിനും പ്രചോദനമാണെന്നും നെല്‍സണ്‍ പറയുന്നു.

news

പുതുമയുള്ള സമീപനം കൊണ്ട് സംവിധായകന്‍ നെല്‍സണ്‍ അതിശയിപ്പിച്ചുവെന്ന് ശങ്കര്‍ ട്വീറ്റ് ചെയ്തു. നയന്‍താരയുടെ അഭിനയത്തെ പ്രശംസിച്ച അദ്ദേഹം ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു എന്നും കുറിച്ചു. ചിത്രത്തിന് സംഗീതമൊരുക്കിയ അനിരുദ്ധിനെ പ്രശംസിക്കാനും ശങ്കര്‍ മറന്നില്ല. മികച്ച തിരക്കഥ, തൃപ്തി നല്‍കിയ ചിത്രം അതായിരുന്നു ഒറ്റ വാചകത്തില്‍ ശങ്കറിന് കൊലമാവ് കോകില.

സൂപ്പര്‍ നായക സാന്നിദ്ധ്യമില്ലാതെ ഒരു നയന്‍താര ചിത്രം കൂടെ ബോക്‌സ് ഓഫീസ് വിജയം നേടുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹാസ്യതാരം യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നു. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില. കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X