For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ ഹാസന്റെ മകള്‍ വീണ്ടും പ്രണയത്തിലാണോ? പ്രതികരണവുമായി ശ്രുതിയുടെ കാമുകനെന്ന് പറഞ്ഞ ശാന്തനു

  |

  ഉലകനായകന്‍ കമല്‍ ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന്‍ രണ്ടാമതും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ താരപുത്രിയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വാര്‍ത്ത പ്രചരിച്ചത്. കൊവിഡ് കാരണം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തി കൊണ്ടാണ് ശ്രുതി ആഘോഷിച്ചത്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  നടി തമന്ന അടക്കമുള്ള ശ്രുതിയുടെ ഏറ്റവും വേണ്ടപ്പെട്ടവര്‍ പാര്‍ട്ടിയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശാന്തനു ഹസാരികയ്‌ക്കൊപ്പം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളും വന്നു. ഒടുവില്‍ ശ്രുതിമായുള്ള ബന്ധം എന്താണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാന്തനു വെളിപ്പെടുത്തുകയാണിപ്പോള്‍.

  35-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നില്‍ ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലായെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടിയ്ക്കിടയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വ്യാപകമായി ചര്‍ച്ചയാവുകയും ചെയ്തു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി ശ്രുതി വന്നില്ലെങ്കിലും ശാന്തനു എത്തിയിരിക്കുകയാണ്. ഡല്‍ഹി സ്വദേശിയായ ശാന്തനു ചെറുപ്പക്കാലത്ത് ആസാമിലെ ഗുവാഹത്തിയിലായിരുന്നു. ആര്‍ട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് എന്‍ജീനിയറിങ്ങ് ഉപേക്ഷിച്ചാണ് കലാരംഗത്തേക്ക് എത്തിയതും ഒരു ഡൂഡിള്‍ ആര്‍ട്ടിസ്റ്റ് ആയി മാറിയതും.

  മ്യൂസിക്കിനോടും ആര്‍ട്ടിനോടുമുള്ള താല്‍പര്യമാണ് ശ്രുതിയെയും ശാന്തനുവിനെയും അടുപ്പിച്ചത്. ഇരുവരും ഒന്നിച്ച് പുതിയ എന്തെങ്കിലും വരുമെന്ന കാര്യം കൂടി താരം വെളിപ്പെടുത്തുകയാണ്. ആര്‍ട്ട് കാരണമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. മ്യൂസിക്കിലും കലാരംഗത്തും ഏകദേശം ഒരുപോലെയാണ് ഞങ്ങളുടെ അഭിരുചി. അവളുടെ മനോഹരമായൊരു കവിത ഞാന്‍ വിഷ്വല്‍ പ്രധാന്യം നല്‍കി ചിത്രീകരിച്ചിരുന്നു. അത് ഞങ്ങളുടെ ആദ്യത്തെ ഔദ്യോഗിക കൂടി ചേരലായി കാണാം. ഞങ്ങള്‍ക്ക് കലാപരമായി ശക്തമായ കാഴ്ചപാടുകളുണ്ട്. അതുകൊണ്ട് ക്രിയേറ്റീവ് പ്രോജക്ടുകള്‍ക്ക് വേണ്ടി ഇനിയും ഒരുമിക്കുമെന്നും ശാന്തനു പറയുന്നു.

  ഞങ്ങള്‍ തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാനും കണ്ടിരുന്നു. എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കപ്പെടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കലയോടും സംസ്‌കാരത്തോടും ഞങ്ങള്‍ക്ക് ശക്തമായ പാഷന്‍ ഉണ്ട്. അത് പരസ്പരം പങ്കുവെക്കാറുമുണ്ട്. അത് ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി അടുപ്പിച്ചു.. എന്നും താരം പറഞ്ഞ് നിര്‍ത്തുന്നു. ഇതോടെ കഴിഞ്ഞ ആഴ്ചകളില്‍ ശ്രുതിയുടെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

  Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

  മുന്‍പ് ശ്രുതി ഹാസന്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. അമേരിക്കന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയുമായി നാല് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുകയും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്തു. കുടുംബാംഗങ്ങളും ഇതിന് പിന്തുണച്ചിരുന്നു. എന്നാല്‍ വൈകാതെ ശ്രുതിയുമായി വേര്‍പിരിഞ്ഞെന്ന് വെളിപ്പെടുത്തി മൈക്കിള്‍ രംഗത്ത് വന്നു. അതിന് ശേഷം തെന്നിന്ത്യയിലെ യുവതാരങ്ങളുടെ പേരിനൊപ്പം വീണ്ടും ഗോസിപ്പുകല്‍ കേട്ടെങ്കിലും താന്‍ സിംഗിളായി കഴിയുകയാണെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

  English summary
  Santanu Hazarika Opens Up About His Dating Rumours With Shruti Haasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X