കമല്‍ഹാസനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം സത്യമായിരുന്നു! അവസാന കാലത്ത് നടി കഷ്ടപ്പെട്ടുവെന്ന് സംവിധായകന്‍

നടന്‍ കമല്‍ഹാസനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ ശ്രീവിദ്യ തന്റെ പ്രണയിനി ആയിരുന്നുവെന്ന് നടന്‍ പരസ്യമായി തന്നെ പറഞ്ഞത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ശ്രീവിദ്യയെ കുറിച്ചുള്ള പല കഥകളും പുറത്ത് വന്നു.

നടിയുടെ സഹോദരന്റെ ഭാര്യയടക്കമുള്ളവര്‍ ശ്രീവിദ്യയുടെ പ്രണയകഥകളും കമല്‍ ഹാസനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകനും കമല്‍ ഹാസന്റെ അടുത്ത സുഹൃത്തുമായ സന്താന ഭാരതി കമല്‍ഹാസനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

sreevidhya-kamal-haasan

മലയാളത്തില്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കമല്‍ഹാസനും സന്താന ഭാരതിയും ചേര്‍ന്ന് കണ്ടിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച ഗുണ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ സിനിമയുടെ വിശേഷങ്ങള്‍ക്കിടയിലാണ് തന്റെ പ്രിയ സുഹൃത്തായ കമല്‍ ഹാസനെ പറ്റി അദ്ദേഹം സംസാരിച്ചത്.

സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ കമല്‍ഹാസന്‍, ശ്രീവിദ്യ പ്രണയത്തെക്കുറിച്ചും സന്താന ഭാരതിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 'നിങ്ങള്‍ കമല്‍ഹാസന്റെ അടുത്ത സുഹൃത്ത് ആയത് കൊണ്ട് നിങ്ങള്‍ക്ക് കമല്‍ഹാസന്റെ പ്രണയത്തെ കുറിച്ച് അറിയാമോ? എന്നായിരുന്നു ചോദ്യം. അറിയാമെന്ന് പറഞ്ഞ താരം കമല്‍ഹാസനും ശ്രീവിദ്യയും പ്രണയിതാക്കളായിരുന്ന കാലത്തെ കുറിച്ചാണ് പറഞ്ഞത്.

അവരുടെ പ്രണയം വളരെ സത്യമായിരുന്നു. അതുപോല കമല്‍ഹാസന്‍ ശ്രീവിദ്യയ്ക്ക് സഹായിയായിരുന്നു. എന്നാല്‍ അവര്‍ക്ക് ജീവിതത്തില്‍ ഒത്തുചേരാനാകാതെ പോയി. അതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. അവസാനമായപ്പോഴെക്കും ശ്രീവിദ്യയുടെ ജീവിതവും ഒന്നും ശരിയാകാതെ പോയി.

അവസാന കാലത്ത് നടി വളരെ കഷ്ടപ്പെട്ടു. എന്നിരുന്നാലും തന്റെ അവസാന കാലത്ത് കമല്‍ഹാസനെ മാത്രം കാണണമെന്ന ആഗ്രഹം അവര്‍ പറഞ്ഞിരുന്നു. വേറെ ആരെയും കാണാന്‍ ആഗ്രഹിച്ചില്ലെങ്കിലും കമലിനെ കാണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ കമല്‍ഹാസന്‍ അവരെ പോയി കാണുകയും ചെയ്തിരുന്നു.

ആ സമയത്ത് ഇരുവരും പ്രണയിച്ചത് ഞങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീട് ഇവരുടെ പ്രണയം യാഥാര്‍ഥ്യമായില്ലെന്ന് അറിഞ്ഞപ്പോള്‍ കമല്‍ഹാസന്‍ കൂടുതല്‍ ബുദ്ധിമുട്ടിലായെന്നും സന്താന ഭാരതി പറയുന്നു.

sreevidhya-kamal-haasan

അതേ സമയം മുന്‍പൊരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശ്രീവിദ്യ എല്ലാ കാലത്തും തനിക്ക് പ്രിയപ്പെട്ടവളാണെന്ന് കമല്‍ഹാസന്‍ പരസ്യമായി പറഞ്ഞത്. അവളെ വെറും തോഴി എന്ന് പറയാന്‍ പറ്റില്ല, എന്റെ പ്രണയിനി തന്നെയായിരുന്നു. അതിപ്പോഴും പറയുന്നതിന് തനിക്ക് പേടിയില്ലെന്നുമാണ് നടന്‍ പറഞ്ഞത്.

ശ്രീവിദ്യ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്താണ് നടന്‍ കമല്‍ ഹാസനുമായി ഇഷ്ടത്തിലാവുന്നത്. കമലും സിനിമയില്‍ നായകനായി തിളങ്ങി വരുന്നതേയുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ വിവാഹം കഴിച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കാനാണ് ശ്രീവിദ്യ ആഗ്രഹിച്ചത്. എന്നാല്‍ തുടക്കകാരിയായ മകളെ വീട്ടമ്മയാക്കാന്‍ ശ്രീവിദ്യയുടെ അമ്മ ആഗ്രഹിച്ചില്ല. ഇതിനെ തുടര്‍ന്നാണ് മകളുടെ പ്രണയബന്ധത്തെ അവര്‍ എതിര്‍ത്തത്.

അങ്ങനെ ശ്രീവിദ്യയുമായിട്ടുള്ള പ്രണയം അവസാനിച്ച് അധികം കഴിയുന്നതിന് മുന്‍പ് കമല്‍ ഹാസന്‍ വാണി ഗണപതിയെ വിവാഹം കഴിച്ചു. ഇതോടെ ശ്രീവിദ്യ ആകെ തകര്‍ന്ന് പോയി. നടനോടുള്ള ദേഷ്യത്തിന് ശ്രീവിദ്യ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല.

More from Filmibeat

Read more about: srividhya kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X