twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയായി സന്താനം ,കട്ടപ്പയായി മൊട്ട രാജേന്ദ്രൻ, " ബിസ്കോത് "ട്രെയിലർ വൈറൽ

    |

    ഹാസ്യ താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ 'ബിസ്കോത്തി 'ന്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു . റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂർ പിന്നിട്ടപ്പോൾ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ട്രെയിർ. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത്. ഇതാണ് ഈ സിനിമയുടെ ഒരു ശ്രദ്ധേയ ഘടകം .

    santhanam

    അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . ഇത് ബാഹുബലിയെ അനുകരിച്ചുകൊണ്ടുള്ളതാണ് . ബാഹുബലിയായി സന്താനവും കട്ടപ്പയായി മൊട്ട രാജേന്ദ്രനും ആടി തിമിർക്കുന്നു. ഈ എപ്പിസോഡ് അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിട്ടുള്ളത് . കൂടാതെ സന്താനത്തിന്റെ അഭിനയ മികവിന്റെ മറ്റു ചില പരിണാമങ്ങളും വെളിപ്പെടിത്തിയിട്ടുണ്ടത്രെ .

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam

    മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ' ജയം കൊണ്ടാൻ ' , 'കണ്ടേൻ കാതലൈ ' , ' ഇവൻ തന്തിരൻ ' തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണത്രെ ' ബിസ്കോത് 'എന്ന് പേരിട്ടത് . സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ ആത്മവിശ്വാസത്തോടെ പറയുന്നു .

    കാണികൾക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും മുക്തിയേകുന്ന ഹാസ്യരസപ്രദമായ ആക്ഷൻ എന്റർടൈനറാണെന്നും സംവിധായകൻ പറഞ്ഞു .സന്താനത്തിന്റെ മുൻ ചിത്രമായ 'എ 1 ' എന്ന സിനിമയിൽ നായികയായി അഭിനയിച്ച താരാ അലിഷാ പെരിയും, മിസ്സ് കർണാടക സ്വാതി മുപ്പാലയുമാണ് ' ബിസ്കോത്തി'ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രേധേയനായ രാധനാണ് സംഗീത സംവിധായകൻ .

    ബിസ്കോത് ട്രെയിലർ കാണാം

    Read more about: tamil cinema
    English summary
    Santhanam Movie Biskoth Trailer went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X