മുക്തയും സന്താനവും പ്രണയത്തില്‍?
എന്ത്, മുക്തയും സന്താനവും പ്രണയത്തിലോ? തെറ്റിദ്ധരിക്കരുത്, എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. താമരഭരണി എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയായ മുക്തയ്ക്ക് പിന്നീട് അത്ര നല്ല അവസരങ്ങള്‍ തമിഴകത്ത് ലഭിച്ചിരുന്നില്ല. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മുക്ത വീണ്ടും അഭിനയ രംഗത്തെത്തുന്നത്.
അടുത്തിടെ ഇറങ്ങിയ, ഐ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സന്താനവും തമിഴകത്ത് പുതിയൊരു സ്ഥാനം കണ്ടെത്തുകയാണ്. വാസുവും ശിവവും ഒന്ന പടിച്ചവങ്ക് (വിഎസ്ഒപി) എന്ന ചിത്രത്തിന് വേണ്ടിയാണ് തമിഴിലെ ഭാനു എന്ന മുക്തയും സന്താനവും ഒന്നിക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ഇവര്‍ രണ്ട് പേരുമല്ല. ആര്യയാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ആര്യയുടെ നായികയായി തമന്നയും വേഷമിടുന്നു. എന്നാല്‍ ആര്യയ്‌ക്കൊപ്പം പ്രധാനമുള്ള വേഷമാണ് സന്താനത്തിന്റെയും. ടൈറ്റില്‍ റോളില്‍ ഒന്ന് സന്താനത്തിന്റെ പേരാണ്.
ഇതാദ്യമായല്ല സന്താനവും മുഖ്യവേഷത്തിലെത്തുന്നത്. ശിവ മനസ്സുള്ള ശക്തി, ബോസ് എന്‍കിറ ബാസ്‌കരന്‍, ഒരു കല്‍ ഒരു കണ്ണാടി, ഓള്‍ ഇന്‍ ഓള്‍ അഴക് രാജ എന്നീ ചിത്രങ്ങളില്‍ നായകനൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ സന്താനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











