വരലക്ഷ്മിയോട് ക്ഷമ ചോദിച്ച് ശരത്കുമാര്‍! അവളുടെ ധൈര്യത്തെ സമ്മതിക്കുന്നുവെന്നും താരം!

തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് വരലക്ഷ്മി. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ താരം. വ്യത്യസ്തമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കഥാപാത്രങ്ങളേയും ഈ താരം ഏറ്റെടുത്തിരുന്നു. വില്ലത്തിയായുള്ള വരവിനും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് വരലക്ഷ്മി. ശരത്കുമാറിന്റെ മകളെന്ന മേല്‍വിലാസത്തോടെയാണ് സിനിമയിലേക്ക് ചുവടുവെച്ചതെങ്കിലും സ്വന്തമായ ഇടം നേടിയെടുക്കാന്‍ ഈ താരപുത്രിക്ക് കഴിഞ്ഞിരുന്നു. ഏത് വിഷയത്തിലായാലും സ്വന്തം നിലപാട് തുറന്നുപറഞ്ഞാണ് താരം മുന്നേറുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമൊന്നും താരം തെളിയിച്ചിരുന്നു.

അച്ഛനെന്ന നിലയില്‍ താന്‍ മകളോട് മാപ്പ് പറയുന്നുവെന്ന് ശരത്കുമാര്‍ പറഞ്ഞിരുന്നു. ക്ഷമ ചോദിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മകളുടെ ആദ്യ സിനിമയായ പോടാ പോടി എന്ന ചിത്രം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസ് മുടങ്ങിയ സമയത്ത് വേണ്ടത്ര സഹായം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

Varalakshmi

പിറന്താല്‍ പ്രസക്തി എന്ന ചിത്രത്തിലൂടെ ശരത്കുമാറും വരലക്ഷ്മിയും ആദ്യമായി ഒരുമിക്കുകയാണ്. രാധികയും ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വരലക്ഷ്മിയായിരുന്നു ചിത്രത്തിലേക്ക് ഇവരെ നിര്‍ദേശിച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വില്‍ ശര്തകുമാര്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X